ശബരിമലയിലെ ‘ആടിയ ശിഷ്ടം’ നെയ്യ് വില്‍പ്പനയില്‍ നടന്ന വന്‍ സാമ്പത്തിക ക്രമക്കേടില്‍ 33 ദേവസ്വം ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പ്രതിചേര്‍ത്ത് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരമാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
വെറും രണ്ട് മാസത്തിനുള്ളില്‍ അതായത് നവംബര്‍ 17 മുതല്‍ ജനുവരി 2 വരെ ഏകദേശം 35 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് പ്രാഥമിക കണ്ടെത്തല്‍. ഇതില്‍ 13.67 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ എത്താത്ത നെയ്യിന്റെ വിലയും, ബാക്കി തുക സ്റ്റോക്കില്‍ കാണാതായ പാക്കറ്റുകളുടെ മൂല്യവുമാണ്.
89,129 പാക്കറ്റ് നെയ്യ് വിറ്റതില്‍ 75,450 പാക്കറ്റുകളുടെ പണം മാത്രമേ അക്കൗണ്ടില്‍ എത്തിയിട്ടുള്ളൂ. 13,679 പാക്കറ്റുകളുടെ പണം മുക്കി.ഭക്തര്‍ക്ക് രസീത് നല്‍കാതെയും, വൈകി മാത്രം പണം അടച്ചും ഉദ്യോഗസ്ഥര്‍ കൃത്രിമം കാട്ടി. ഇതില്‍ സുനില്‍ കുമാര്‍ പോറ്റി എന്ന ജീവനക്കാരനെതിരെ മുന്‍പ് നടപടി എടുത്തിരുന്നു.
ഓരോ ഷിഫ്റ്റിലും ഉദ്യോഗസ്ഥര്‍ മാറുമ്പോള്‍ സ്റ്റോക്ക് പരിശോധിക്കുന്ന നടപടി മനഃപൂര്‍വ്വം ഒഴിവാക്കി അഴിമതിക്ക് വഴിയൊരുക്കി.ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണിപ്പോള്‍ വിജിലന്‍സ് നടപടി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് ജസ്റ്റിസുമാരായ രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഒരു മാസത്തിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം.


‘ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും പേടിക്കില്ല’; പി.സി. ജോര്‍ജിനെതിരെ ദീപികയുടെ മുഖപ്രസംഗം! ; കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരായ അധിക്ഷേപത്തില്‍ സഭയ്ക്ക് കടുത്ത അമര്‍ഷം!
“അത് മുനീറിന്റെ മാത്രമല്ല, ലീഗുകാരുടെ വീടാണ്” സി.എച്ച്. മുഹമ്മദ് കോയയുടെ ഓർമ്മകൾ ഉറങ്ങുന്ന വീട് ജപ്തി ചെയ്യാൻ വിടില്ലെന്ന് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും;വ്യക്തിപരമായ വിഷയമെന്ന് മുനീർ




