അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന് ഇഡിയുടെ കുരുക്ക് ! നേരിട്ട് ഹാജരാകാന്‍ സമന്‍സ് അയച്ച് കോടതി

കൊച്ചി : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രിയും തൃപ്പൂണിത്തുറ എം.എല്‍.എയുമായ കെ. ബാബുവിനോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. കൊച്ചി കലൂരിലെ പി.എം.എല്‍.എ കോടതിയിലാണ് ഹാജരാകേണ്ടത്.

2007 മുതല്‍ 2016 വരെയുള്ള ഒമ്പത് വര്‍ഷത്തെ കാലയളവില്‍ കെ. ബാബു തന്റെ ഔദ്യോഗിക വരുമാനത്തേക്കാള്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചുവെന്നാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ  കണ്ടെത്തല്‍. ഈ കേസില്‍ ഇ.ഡി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് കോടതി ബാബുവിന് നേരിട്ട് ഹാജരാകാന്‍ സമന്‍സ് അയച്ചത്.

വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കെ. ബാബുവിന്റെ 25 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുവകകള്‍ ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. വിജിലന്‍സ് അന്വേഷിച്ച കേസിന് പിന്നാലെയാണ് ഇ.ഡിയും ഈ കേസില്‍ അന്വേഷണം ശക്തമാക്കിയത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.