കോട്ടയം: കേരള രാഷ്ട്രീയത്തില്‍ വലിയൊരു ഭൂകമ്പം സൃഷ്ടിക്കുമെന്ന് കരുതപ്പെട്ട കേരള കോണ്‍ഗ്രസ് (എം)-ന്റെ യുഡിഎഫ് പ്രവേശനത്തിന് തിരിച്ചടിയായത് സ്വന്തം പാളയത്തിലെ കലാപം. പാര്‍ട്ടിയെ മുന്നണി മാറ്റാന്‍ ജോസ് കെ മാണി പച്ചക്കൊടി കാട്ടിയിരുന്നെങ്കിലും, അഞ്ച് എംഎല്‍എമാരില്‍ മൂന്ന് പേര് ഇടതിനൊപ്പം ഉറച്ചുനിന്നതോടെയാണ് ആ നീക്കം പാളിയത്. മന്ത്രി റോഷി അഗസ്റ്റിന്, ചീഫ് വിപ്പ് എന്‍. ജയരാജ്, പ്രമോദ് നാരായണ്‍ എംഎല്‍എ എന്നിവര്‍ മുന്നണി വിടാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ജോസ് കെ മാണിക്ക് കത്ത് നല്‍കിയതാണ് ഈ രാഷ്ട്രീയ നാടകത്തിലെ ക്ലൈമാക്സ്.
കേരള കോണ്‍ഗ്രസിനെ (എം) യുഡിഎഫിലെത്തിക്കാന്‍ അണിയറയില്‍ ചരടുവലിച്ചത് ഒരു പ്രമുഖ വ്യവസായി ആയിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭരണസാധ്യതയുണ്ടെന്ന കണക്കുകൂട്ടലില്‍, കേരള കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവന്ന് അധികാരം ഉറപ്പിക്കാനായിരുന്നു യുഡിഎഫ് ശ്രമം. യുഡിഎഫ് നേതൃത്വം ഇതിനായി ജോസ് കെ മാണിയുമായി പലവട്ടം ആശയവിനിമയം നടത്തുകയും ശുഭസൂചനകള്‍ ലഭിക്കുകയും ചെയ്തിരുന്നു. ജോസ് കെ മാണിയുടെ പല പ്രതികരണങ്ങളും ഈ സംശയത്തെ ബലപ്പെടുത്തുന്നതായിരുന്നു.
പാര്‍ട്ടി മുന്നണി മാറുമെന്ന സൂചനകള്‍ ശക്തമായതോടെയാണ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ രംഗത്തിറങ്ങിയത്. റോഷി അഗസ്റ്റിന്, എന്‍. ജയരാജ്, പ്രമോദ് നാരായണ്‍ എന്നിവര്‍ ഒപ്പിട്ട കത്ത് പാര്‍ട്ടി ചെയര്മാന് കൈമാറി. ഇടതുമുന്നണി വിടുന്നത് ആത്മഹത്യാപരമാണെന്നും, വിജയിപ്പിച്ച ജനങ്ങളെ വഞ്ചിക്കാന്‍ കഴിയില്ലെന്നും അവര്‍ നിലപാടെടുത്തു. അഞ്ചില്‍ മൂന്ന് പേരും എതിര്‍ത്തതോടെ പാര്‍ട്ടി പിളരുമെന്ന സാഹചര്യം ഉടലെടുത്തു. മന്ത്രിസ്ഥാനം ഉള്‍പ്പെടെ രാജിവെച്ച് യുഡിഎഫ് മുന്നണിയിലേക്ക് മാറാന്‍ ഈ എംഎല്‍എമാര്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് ‘ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുന്നു’ എന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ ജോസ് കെ മാണി നിര്‍ബന്ധിതനായത്.
അഞ്ച് എംഎല്‍എമാരും ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ മുന്നണി മാറ്റത്തിന് പ്രസക്തിയുണ്ടായിരുന്നുള്ളൂ. ഭൂരിഭാഗം എംഎല്‍എമാരും ഇടതിനെ അനുകൂലിക്കുമ്പോള്‍ ചെയര്മാന് മാത്രമായി യുഡിഎഫിലേക്ക് പോകുന്നത് രാഷ്ട്രീയമായി ആത്മഹത്യയാണെന്ന് ജോസ് കെ മാണി തിരിച്ചറിഞ്ഞു. പിളര്‍പ്പ് ഭീഷണി ഒഴിവാക്കാനും പാര്‍ട്ടിയുടെ നിലനില്‍പ്പ് ഉറപ്പാക്കാനും അദ്ദേഹം ഒടുവില്‍ സിപിഎമ്മും ഇടതുമുന്നണിയും നല്കുന്ന ഉറപ്പുകളില്‍ വിശ്വസിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സിപിഎം നേതൃത്വം നേരിട്ട് ഇടപെട്ടതും കെ.എം മാണിക്ക് സ്മാരകം പണിയാന്‍ ഭൂമി അനുവദിച്ചതും ഈ അനുനയ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടി. അതിനിടെ കേരളാ കോണ്‍ഗ്രസ് മാണിയുടെ സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ ചിലര്‍ മുന്നണി മാറ്റം ചര്‍ച്ചയാക്കും. ഇത് ഏത് തരത്തിലേക്ക് വളരുമെന്ന് ആര്‍ക്കും അറിയില്ല. മൂന്ന് എംഎല്‍എമാരും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ജോസ് കെ മാണിക്ക് മുന്നില്‍ മറ്റ് വഴികളില്ലാതായി. ചെയര്മാന് എന്ന നിലയില്‍ യുഡിഎഫിലേക്ക് പോയാലും ഭൂരിഭാഗം എംഎല്‍എമാരും ഇടതുപക്ഷത്തിനൊപ്പം നിന്നാല്‍ അത് പാര്‍ട്ടിയുടെ നാശത്തിന് കാരണമാകുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
സ്വന്തം അണികളെയും എംഎല്‍എമാരെയും വിശ്വാസത്തിലെടുക്കാതെ ഒരു മുന്നണി മാറ്റം അസാധ്യമാണെന്ന തിരിച്ചറിവിലാണ് ജോസ് കെ മാണി ഇപ്പോള്‍ ഇടത് പാളയത്തില്‍ തുടരുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഗര്‍ഭച്ഛിദ്രം കുരുക്കായില്ലെങ്കില് രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപെടും; വിവാഹിതയുടെ പീഡന പരാതി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി; പ്രണയം തകരുമ്പോള്‍ ബലാത്സംഗക്കേസുമായി ഇറങ്ങുന്ന വിവാഹിതര്‍ക്ക് തിരിച്ചടി





