രാഹുല്‍ മാങ്കൂട്ടത്തെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ്; ഫോണ്‍ പാസ്‌വേര്‍ഡ് നല്‍കാതെ എം.എല്‍.എ; അടൂരിലെ വീട്ടിലും പോലീസ് പരിശോധന

തിരുവല്ല : ബലാത്സംഗക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ ഇന്ന് പുലര്‍ച്ചെ തെളിവെടുപ്പിനായി തിരുവല്ലയിലെത്തിച്ചു. അതിജീവിത പരാതിയില്‍ സൂചിപ്പിച്ച തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലിലാണ് പ്രത്യേക അന്വേഷണ സംഘം ആദ്യം തെളിവെടുപ്പ് നടത്തിയത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണ സംഘത്തോട് ഒട്ടും സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിച്ചെടുത്ത ഫോണിന്റെ ലോക്ക് തുറക്കാന്‍ രാഹുല്‍ തയ്യാറായിട്ടില്ല.

രാഹുലിന്റെ വസതിയില്‍ നിന്ന് കണ്ടെത്തിയ മറ്റൊരു ഫോണില്‍ രാഷ്ട്രീയ ചിത്രങ്ങള്‍ മാത്രമാണുള്ളത്. നിര്‍ണ്ണായക തെളിവുകള്‍ അടങ്ങിയ ഫോണ്‍ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പോലീസ് കരുതുന്നത്.

അതിജീവിതയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് സംശയിക്കുന്ന ലാപ്‌ടോപ്പ് എവിടെയാണെന്ന ചോദ്യത്തിനും രാഹുല്‍ മറുപടി നല്‍കുന്നില്ല.തിരുവല്ലയിലെ തെളിവെടുപ്പിന് ശേഷം അടൂര്‍ മുണ്ടപ്പള്ളിയിലുള്ള രാഹുലിന്റെ വീട്ടില്‍ പോലീസ് സംഘം പരിശോധന നടത്തിയേക്കും. ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ അവിടെ ഒളിപ്പിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. നാളെ ഉച്ചവരെയാണ് രാഹുലിന്റെ കസ്റ്റഡി കാലാവധി.

കസ്റ്റഡി കാലാവധി അവസാനിച്ച ശേഷം രാഹുലിനെ നാളെ കോടതിയില്‍ ഹാജരാക്കും. രാഹുലിന്റെ ജാമ്യാപേക്ഷ ജനുവരി 16-ന് കോടതി പരിഗണിക്കും. അറസ്റ്റ് നടപടികള്‍ ക്രമപ്രകാരമല്ലെന്ന് പ്രതിഭാഗം വാദിക്കുമ്പോള്‍, അറസ്റ്റ് മെമ്മോയില്‍ പോലും ഒപ്പിടാതെ പ്രതി അന്വേഷണം തടസ്സപ്പെടുത്തുകയാണെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.