പത്തനംതിട്ട : ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട് തിരുവല്ല മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ജനുവരി 15 വരെയാണ് രാഹുലിനെ പ്രത്യേക അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി വിട്ടുനല്‍കിയിരിക്കുന്നത്.
ഏഴ് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടതെങ്കിലും കോടതി മൂന്ന് ദിവസം അനുവദിച്ചു.യുവതി പീഡനത്തിന് ഇരയായതായി പരാതിപ്പെട്ട തിരുവല്ലയിലെ ഹോട്ടലില്‍ രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. അതിജീവിതയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിക്കപ്പെടുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തുക എന്നതാണ് കസ്റ്റഡി കാലയളവിലെ പ്രധാന ലക്ഷ്യം.
രാഹുല്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി കസ്റ്റഡി കാലാവധി അവസാനിച്ച ശേഷം ജനുവരി 16-ന് കോടതി പരിഗണിക്കും. കസ്റ്റഡിയിലെ പോലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാകും ജാമ്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.
ഇന്ന് രാവിലെ രാഹുലിനെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രാഹുലിനെതിരെ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തി. ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ രാഹുലിന് നേരെ ചീമുട്ട എറിയുകയും ‘നമ്പര്‍ വണ്‍ കോഴി’ എന്ന ട്രോഫി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് രാഹുലിനെ കോടതിക്കുള്ളിലേക്ക് എത്തിച്ചത്.


ശബരിമല സ്വര്‍ണ്ണക്കൊളള കേസ് ഉണ്ണികൃഷ്ണന് പോറ്റി പുറത്തിറങ്ങി! കേസിലെ ഒന്നാം പ്രതി പുറത്തിറങ്ങിയത് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തില്‍
മൃദുഭാവേ ദൃഢകൃത്യേ… തിരുവനന്തപുരത്ത് ‘കളി’ മാറി. “പുലി വന്നത് അറിയാതെ കളിക്കാനെത്തിയ എലി കുടുങ്ങി”; കമ്മീഷണര്‍ ഓഫീസിലെ ബൈക്ക് മോഷ്ടാവ് ഒളിച്ചത് ബുദ്ധി ജീവികളുടെ കൂടാരത്തില്‍; മാനവീയം ഓപ്പറേഷന് സക്സസ്; കാര്‍ത്തിക് ഇഫക്ടില്‍ തിരുവനന്തപുരം




