തിരുവനന്തപുരം : ക്രിക്കറ്റ് താരം സഞ്ജു സാംസണെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ ശക്തമായ നീക്കം നടത്തി ബിജെപി. തിരുവനന്തപുരം നഗരത്തില്‍ സഞ്ജുവിനുള്ള ജനപ്രീതിയും സ്വാധീനവും വോട്ടാക്കി മാറ്റാനാണ് ബിജെപിയുടെ തന്ത്രം.
തിരുവനന്തപുരം നഗരത്തിലെ യുവാക്കള്‍ക്കും ക്രിക്കറ്റ് ആരാധകര്‍ക്കും ഇടയില്‍ വലിയ സ്വീകാര്യതയുള്ള സഞ്ജു സാംസണെ കളത്തിലിറക്കിയാല്‍ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. സഞ്ജുവുമായി ഇതിനകം പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ കളിക്കളത്തില്‍ സജീവമായ താരം രാഷ്ട്രീയ പ്രവേശനത്തിന് പച്ചക്കൊടി കാട്ടിയോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
സഞ്ജുവിന്റെ പിതാവ് സാംസണ് വിശ്വനാഥിന് ബിജെപി നേതാക്കളുമായി അടുത്ത ബന്ധമാണുളളത്. എന്നാല്‍ സഞ്ജു സാംസണ് സജീവ ക്രിക്കറ്റില്‍ തുടരുന്നതിനാല്‍ രാഷ്ട്രീയ പ്രവേശനത്തില്‍ സഞ്ജുവിന്റെ പിതാവിനും താത്പര്യമില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. വരാനിരിക്കുന്ന ടി20 വേള്‍ഡ് കപ്പും ഐപിഎല്‍ സീസണിലുമാണ് ഇപ്പോള്‍ സഞ്ജുവിന്റെ ശ്രദ്ധ.
ഡാറ്റ ചോർച്ചയിൽ മുഖ്യമന്ത്രിക്ക് എതിരെ പുതിയ തെളിവുകളുമായി രമേശ് ചെന്നിത്തല; സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേരുചേർത്തിട്ടുള്ളവരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്തെന്ന് ആരോപണം
തിരുവനന്തപുരം ജില്ലയിലെ മറ്റ് എല്‍.ഡി.എഫ്/യു.ഡി.എഫ് കോട്ടകളില്‍ കരുത്തരായ നേതാക്കളെ ഇറക്കാനാണ് ബിജെപി നീക്കം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇത്തവണ നേമത്ത് മത്സരിക്കും, കഴക്കൂട്ടത്ത് വി. മുരളീധരനും,വട്ടിയൂര്‍ക്കാവ് കെ. സുരേന്ദ്രനും , കാട്ടാക്കട പി.കെ. കൃഷ്ണദാസും പാലായില്‍ ഷോണ്‍ ജോര്‍ജും മത്സരിച്ചേക്കും. പൂഞ്ഞാറില്‍ പി.സി. ജോര്‍ജിന്റെ കാര്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും
ജനുവരി 23-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുന്നതോടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമാകും. 16 മുതല്‍ 20 വരെ നിയമസഭാ സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ബിജെപി തന്ത്രങ്ങള്‍ മെനയുന്നത്. നാളെ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തുന്ന ചര്‍ച്ചയില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമാകും.


ശോഭാ സുരേന്ദ്രൻ അന്ന് ജയിച്ചിരുന്നെങ്കിൽ ‘വയ്ക്കടോ സ്വർണം’ എന്ന് നിയമസഭയിൽ ചോദിക്കാൻ ഒരാളുണ്ടാകുമായിരുന്നു- കേന്ദ്രമന്ത്രി സുരേഷ് ഗോപി




