കാഞ്ഞിരപ്പള്ളിയിലെ കൊലപാതകം ; ജോബ് സക്കറിയയുടേത് സാമ്പത്തിക തര്‍ക്കമോ പ്രണയപ്പകയോ? ഷേര്‍ളിയെ കഴുത്തറത്ത് കൊന്ന ശേഷം ആത്മഹത്യചെയ്തതിന്റെ കാരണങ്ങള്‍ തേടി അന്വേഷണ സംഘം

കോട്ടയം : കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ ഷേര്‍ളി മാത്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. സാമ്പത്തിക തര്‍ക്കവും പ്രണയപ്പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട ഷേര്‍ളിയുടെ സുഹൃത്തായ താഴത്തങ്ങാടി സ്വദേശി ജോബ് സക്കറിയയാണ് ഷേര്‍ളിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്ന ഷേര്‍ളിയും ജോബും തമ്മില്‍ വലിയ രീതിയിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നു. ഷേര്‍ളി പലപ്പോഴായി ജോബിന്റെ പക്കല്‍ നിന്നും പണം വാങ്ങിയിരുന്നു. ഈ തുക തിരികെ ചോദിച്ചതിനെ ചൊല്ലി ഇരുവരും തമ്മില്‍ മാസങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. ജോബ് തന്നെ ഉപദ്രവിക്കുന്നു എന്ന് കാണിച്ച് ഷേര്‍ളി നേരത്തെ കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു.

സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പുറമെ, ഷേര്‍ളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന ജോബിന്റെ സംശയവും തര്‍ക്കങ്ങള്‍ക്ക് കാരണമായി. ഷേര്‍ളി ആറ് മാസം മുന്‍പ് കൂവപ്പള്ളിയില്‍ വീട് വാങ്ങി താമസം മാറിയത് ജോബുമായുള്ള ബന്ധം അവസാനിപ്പിക്കാനാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവദിവസം ഉണ്ടായ രൂക്ഷമായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

വാടകവീടിന്റെ കിടപ്പുമുറിയിലാണ് ഷേര്‍ളിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഷേര്‍ളിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. കൊലപാതകത്തിന് ശേഷം ജോബ് ഗോവണിയുടെ സമീപം തൂങ്ങിമരിക്കുകയായിരുന്നു. വീടിന്റെ പിന്‍വാതില്‍ തുറന്ന നിലയിലായിരുന്നു. നാട്ടുകാരുമായി അധികം ബന്ധമില്ലാതിരുന്ന ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ മറ്റ് ബലപ്രയോഗത്തിന്റെ സൂചനകളൊന്നുമില്ല.മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.