തിരുവനന്തപുരം : കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന സത്യാഗ്രഹ സമരം ജനുവരി 12-ന് തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് നേതൃത്വം നല്കുന്ന സമരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സംഘടിപ്പിക്കുന്നത്.
സമരത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു
കഴിഞ്ഞ പത്ത് വര്‍ഷമായി കേരളം കൈവരിച്ച വികസന നേട്ടങ്ങളെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയപ്രേരിതമായി നടത്തുന്ന സാമ്പത്തിക ഉപരോധത്തിനെതിരെ ജനരോഷം ഉയര്‍ത്തുക എന്നതാണ് സമരത്തിന്റെ പ്രധാന ലക്ഷ്യം. ജനുവരി 12-ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് സത്യാഗ്രഹം.വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളിലായി കേരളത്തിന് വലിയ തുക കുടിശ്ശികയായി ഏകദേശം 5,784 കോടി രൂപ.ലഭിക്കാനുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
പാലക്കാട് സിപിഎം വിമത കൺവെൻഷനിൽ പി.കെ. ശശിയുടെ മാസ് എൻട്രി; ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ മത്സരിക്കാൻ നീക്കം.
നെല്ല് സംഭരണം, സമഗ്ര ശിക്ഷ കേരള, ജലജീവന്‍ മിഷന്, യു.ജി.സി ആനുകൂല്യങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഫണ്ടുകള്‍ കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്.സാമ്പത്തിക ഞെരുക്കത്തിനിടയിലും കേരളം കൈവരിച്ച വളര്‍ച്ചയെക്കുറിച്ച് മുഖ്യമന്ത്രി വിവരിച്ചു.തനത് വരുമാനം: 2015-16ല്‍ 54,000 കോടിയായിരുന്നത് 1,03,240 കോടിയായി ഉയര്‍ന്നു. ആളോഹരി വരുമാനം: 2016-ലെ 1,66,246 രൂപയില്‍ നിന്ന് 3,08,338 രൂപയായി വര്‍ദ്ധിച്ചു. സംസ്ഥാനത്തിന്റെ ആകെ കടം (24.88%) ദേശീയ ശരാശരിയേക്കാള്‍ (26.11%) താഴെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേമ പെന്ഷന് വിതരണം, സ്ത്രീ സുരക്ഷാ പദ്ധതികള്‍ എന്നിവയെ തടസ്സപ്പെടുത്തുന്ന കേന്ദ്ര നീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.


സമരത്തോട് സര്‍ക്കാര്‍ അനുഭാവം കാട്ടിയില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സര്‍ക്കാരിനെ തോല്‍പ്പിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്; വേദിയില്‍ ജോസ് കെ മാണിയും എത്തി; പിണറായി സര്‍ക്കാരിന് ‘ആരോഗ്യ ഭീഷണിയും’!





