തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠരര് രാജീവരരുടെ ആരോഗ്യനിലയില്‍ ആശങ്ക. ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
പരിശോധനയില്‍ തന്ത്രിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും കണ്ടെത്തിയിട്ടുണ്ട്.മെഡിക്കല്‍ കോളേജിലെ മെഡിസിന്, കാര്‍ഡിയോളജി വിഭാഗം മേധാവികളുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇവരുടെ നിര്‍ദ്ദേശപ്രകാരമാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെ ജയിലില്‍ വെച്ച് ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട തന്ത്രി ഡോക്ടറുടെ സേവനം ആവശ്യപ്പെടുകയായിരുന്നു. ജനറല്‍ ആശുപത്രിയിലെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.തന്ത്രി ആശുപത്രിയിലായതിന് പിന്നാലെ എസ്.ഐ.ടി സംഘം അദ്ദേഹത്തിന്റെ ചെങ്ങന്നൂരിലെ വീട്ടില്‍ മിന്നല്‍ പരിശോധന നടത്തി.സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും ഡിജിറ്റല്‍ തെളിവുകളും കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
കേസിലെ പ്രധാന സാക്ഷികളിലൊരാളായ സ്വര്‍ണ്ണപ്പണിക്കാരനെ തന്ത്രിയുടെ വീട്ടിലെത്തിച്ചാണ് ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തിയത്.


രാഹുൽ ഗാന്ധിയുടെ പാരഡി ഗാനത്തിന് മുഖ്യമന്ത്രിയുടെ മാസ് മറുപടി; ‘സ്വർണം കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെ എന്ന് ആലോചിച്ചാൽ മതി’
പി.ടി. കുഞ്ഞുമുഹമ്മദ് കുരുക്കില്‍ ! ചലച്ചിത്ര പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമായി; അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം!




