മുംബൈ : വനിതാ പ്രീമിയര്‍ ലീഗിന്റെ നാലാം സീസണിലെ ആവേശകരമായ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അവസാന പന്തില്‍ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ .ദക്ഷിണാഫ്രിക്കന്‍ താരം നാദീന്‍ ഡി ക്ലെര്‍ക്കിന്റെ സര്‍വ്വതോമുഖമായ പ്രകടനമാണ് ആര്.സി.ബിക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്.
മത്സരത്തിലെ താരം നാദീന്‍ ഡി ക്ലെര്‍ക്ക് ആയിരുന്നു. പുറത്താകാതെ 63 റണ്‍സ്. ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന അവസാന പന്തില്‍ ഫോറടിച്ചാണ് നാദീന്‍ ടീമിനെ വിജയതീരത്തെത്തിച്ചത്. അവസാന ഓവറില്‍ മാത്രം രണ്ട് ഫോറും രണ്ട് സിക്സുമടക്കം 20 റണ്‍സാണ് താരം അടിച്ചെടുത്തത്.
നാലോവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി മുംബൈ ബാറ്റിംഗ് നിരയെ തകര്‍ത്തു.ആദ്യം ബാറ്റ് ചെയ്ത മുംബൈയെ മാന്യമായ സ്കോറിലെത്തിച്ചത് മലയാളി താരം സജന സജീവന്റെ ബാറ്റിംഗാണ്. 25 പന്തുകളില്‍ നിന്ന് 7 ഫോറും ഒരു സിക്സുമടക്കം 45 റണ്‍സ് സജന നേടി. അഞ്ചാം വിക്കറ്റില്‍ നിക്കോള കാരേയുമായി (40 റണ്‍സ്) ചേര്‍ന്ന് 82 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും സജനയ്ക്ക് കഴിഞ്ഞു.
വൈഭവ് സൂര്യവംശിയെ പുറത്താക്കി ആക്രോശിച്ച് കൈൽ ജാമിസൺ; 15-കാരനോട് ഇത്രയും വേണോ എന്ന് സോഷ്യൽ മീഡിയ
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് എടുത്തത്. കൗമാര താരം ജി. കമലിനി (32), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.


ഐപിഎല്‍ 2026: ചെന്നൈയെ തകര്‍ത്തെറിഞ്ഞ് രാജസ്ഥാന് റോയല്‍സ്; വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ എട്ട് വിക്കറ്റ് ജയം, നിരാശപ്പെടുത്തി സഞ്ചു സാംസണ്





