തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയി.
തന്ത്രി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത് തടയാന്‍ അതീവ രഹസ്യമായാണ് അന്വേഷണ സംഘം നീങ്ങിയത്.തന്ത്രിയെ കേസില്‍ പ്രതിയാക്കില്ലെന്നും സാക്ഷിയാക്കാനാണ് മൊഴിയെടുക്കുന്നതെന്നും വിശ്വസിപ്പിച്ച് അദ്ദേഹത്തെ ജാഗ്രതയില്‍ നിന്ന് മാറ്റി.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. നിയമപരമായ പഴുത്: സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന വ്യക്തിയായതിനാല്‍ തന്ത്രി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇത് അറസ്റ്റ് നടപടികള്‍ എളുപ്പമാക്കി.
‘അറസ്റ്റ് ചെയ്യണമെങ്കില്‍ ചെയ്യട്ടെ, ഭയമില്ല!’ പുനര്‍ജനി കേസ് സിബിഐക്ക് വിട്ടതില്‍ വി.ഡി സതീശന്റെ വെല്ലുവിളി; യുഡിഎഫിലേക്ക് പുതിയ കക്ഷികള്‍ വരുമെന്നും പ്രഖ്യാപനം!
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയിലെത്തിച്ചത് തന്ത്രിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.പോറ്റി ബെംഗളൂരുവിലെ ക്ഷേത്രത്തില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ തന്ത്രിമുഖ്യന്‍ കണ്ഠരര് രാജീവരായിരുന്നു. ഈ ബന്ധമാണ് പോറ്റിയെ ശബരിമലയില്‍ നിയമിക്കാന്‍ കാരണമായത്.
ആരോപണവിധേയനായി ശബരിമലയില്‍ നിന്ന് പോയ പോറ്റിയെ പിന്നീട് ‘സ്പോണ്സര്’ എന്ന നിലയില്‍ തിരികെ കൊണ്ടുവന്നതിനും പിന്നില്‍ തന്ത്രിയുടെ ഇടപെടലുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.ശബരിമലയിലെ സ്വര്‍ണ്ണപ്പാളി പുറത്തേക്ക് കൊണ്ടുപോയത് തന്ത്രിയുടെ അനുമതിയോടെയാണെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ട്.
വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോള്‍ താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങളോട് ‘സ്വാമി ശരണം’ എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.


തവനൂരിൽ കെ.ടി. ജലീലിന് അപ്രതീക്ഷിത തോൽവി; വി.എസ്. ജോയിയെ അഭിനന്ദിച്ച് ജലീൽ; ജനവിധി അംഗീകരിക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റ്





