കൊച്ചി : പുതുതായി പുറത്തിറക്കുന്ന മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും കണ്ടെത്താന്‍ പൊതുജനങ്ങള്‍ക്കായി മത്സരം സംഘടിപ്പിച്ച ബെവ്കോ നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് നല്കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.
പാലക്കാട് മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറീസില് നിന്ന് പുറത്തിറക്കുന്ന പുതിയ ഇന്ത്യന്‍ നിര്‍മ്മിത ബ്രാന്‍ഡിക്ക് (IMFL) വേണ്ടിയാണ് ബെവ്കോ മത്സരം സംഘടിപ്പിച്ചത്.മികച്ച പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.ലക്ഷ്യം: പൊതുജനങ്ങളില്‍ നിന്ന് ആകര്‍ഷകമായ പേരും ലോഗോയും കണ്ടെത്തുക എന്നതായിരുന്നു ബെവ്കോ എം.ഡിയുടെ ലക്ഷ്യം.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മദ്യത്തിന് പേര് കണ്ടെത്താന്‍ മത്സരം നടത്തുന്നത് ലഹരി ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മദ്യ വിമുക്തമായ ഒരു സമൂഹത്തിന് വേണ്ടി നിലകൊള്ളേണ്ട സര്‍ക്കാര്‍ ഇത്തരമൊരു പരസ്യം നല്‍കിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.
അഞ്ചരക്കണ്ടിയില്‍ പ്രതിഷേധക്കടല്‍; ദന്തല്‍ കോളേജ് അടച്ചുപൂട്ടി, എച്ച്.ഒ.ഡി ഒളിവില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പ്രത്യേക സംഘം; പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍?
പൂട്ടിക്കിടന്ന ചിറ്റൂര്‍ സഹകരണ ഷുഗര്‍ മില്ലാണ് പിന്നീട് മലബാര്‍ ഡിസ്റ്റിലറീസായി മാറ്റിയത്. ഇവിടെ നിന്നുള്ള മദ്യ ഉത്പാദനം ഉടന്‍ ആരംഭിക്കാനിരിക്കെയാണ് പേരിനായുള്ള ഈ നീക്കം വിവാദമായത്.


ഉമ്മൻ ചാണ്ടിക്ക് നീതി ലഭിച്ച തിരഞ്ഞെടുപ്പ്, ഇനി കല്ലറ പണിയും;”അയ്യപ്പന്റെ സ്വർണം കൊള്ളയടിക്കുന്നവർക്ക് ജനങ്ങൾ നൽകിയ മറുപടി ” പിണറായി സർക്കാരിനെതിരെ ചാണ്ടി ഉമ്മൻ





