കന്നഡ സൂപ്പര്‍താരം യഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ‘ടോക്സിക്’ ടീസര്‍ പുറത്തിറങ്ങി. മലയാളിയായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഹോളിവുഡ് നിലവാരത്തിലുള്ള ആക്ഷന്‍ വിരുന്നായിരിക്കുമെന്ന സൂചനയാണ് ടീസറിലൂടെ നല്‍കുന്നത്. ടീസറിലെ ന്യൂഡ് രംഗങ്ങള്‍ വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്.
യഷ് അവതരിപ്പിക്കുന്ന ‘റയ’ എന്ന കഥാപാത്രത്തിന്റെ തകര്‍പ്പന്‍ എന്‍ട്രിയാണ് ടീസറിലുള്ളത്. വീഡിയോയിലെ ‘ഡാഡി ഈസ് ഹോം’ എന്ന ഡയലോഗ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ‘കെ.ജി.എഫി’ന് ശേഷം യഷിന്റേതായി പുറത്തുവരുന്ന പത്തൊന്‍പതാമത്തെ ചിത്രമാണിത്.മലയാളിയായ ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് കേരളത്തിലും ചിത്രത്തിനുള്ളത്. അഞ്ച് നായികമാരാണ് ചിത്രത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിക്കുന്ന സിനിമ മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറങ്ങും.
കെ.വി.എന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 2025 മാര്‍ച്ച് 19-ന് ചിത്രം ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തും.


‘ദ കേരള സ്റ്റോറി 2’ പ്രദർശനം ഹൈക്കോടതി തടഞ്ഞു; റിലീസിന് 15 ദിവസത്തെ സ്റ്റേ, സെൻസർ ബോർഡ് ചിത്രം വീണ്ടും കാണണം.
വേദനകളെ സംഗീതമാക്കിയ പോരാട്ടം; നിഴലില്‍ നിന്ന് നിത്യവിസ്മയത്തിലേക്കുള്ള ആശാ ഭോസ്ലെയുടെ ജീവിതയാത്ര; ഇനി ആ മധുര ശബ്ദം ഓര്‍മ്മകളില്‍ മാത്രം; ആശാ ഭോസ്ലെ വിടവാങ്ങുമ്പോള്‍





