കരാക്കസ് : വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കന്‍ സൈന്യം തടവിലാക്കിയതിന് പിന്നാലെ, ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി മഡുറോയുടെ മകനും പാര്‍ലമെന്റ് അംഗവുമായ നിക്കോളാസ് മഡുറോ ഗറാ . വെനിസ്വേലയുടെ ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ചു.
അമേരിക്കയുടെ നടപടി ആഗോള രാഷ്ട്രീയ സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം ആരോപിച്ചു. പരമാധികാരമുള്ള ഒരു രാജ്യത്ത് കടന്നുകയറി രാഷ്ട്രത്തലവനെയും ഭാര്യയെയും റാഞ്ചിക്കൊണ്ടുപോയ നടപടി അപകടകരമായ ഒരു കീഴ്വഴക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് നാളെ ലോകത്തെ ഏത് രാജ്യത്തിനും നേരെയും ആവര്‍ത്തിക്കാം. അതിനാല്‍ നിലവില്‍ ഒരു രാജ്യവും സുരക്ഷിതമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പിതാവ് മടങ്ങിവരുന്നത് വരെ രാജ്യത്തിന്റെ ഭരണകാര്യങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെല്‍സി റോഡ്രിഗസിന് മഡുറോ ഗറാ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
അഫ്ഗാന്-പാകിസ്താന് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം; താലിബാന് ഇന്ത്യയുടെ പ്രതിനിധിയെന്ന ആരോപണവുമായി പാക് പ്രതിരോധ മന്ത്രി
പ്രസംഗത്തിനിടെ വികാരാധീനനായ അദ്ദേഹം, ‘ഞങ്ങള്‍ അങ്ങയെ വളരെയധികം സ്‌നേഹിക്കുന്നു. അങ്ങ് തിരികെ വരും വരെ ഓരോരുത്തരും അവരവരുടെ കര്‍ത്തവ്യങ്ങള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കും. മാതൃരാജ്യത്തിനായി എന്ത് ത്യാഗം സഹിക്കാനും ഞങ്ങള്‍ തയ്യാറാണ്’ എന്നും പറഞ്ഞു.


പാകിസ്ഥാനില്‍ വീണ്ടും ‘ധുരന്തര്‍’ മോഡല്‍ കൊലപാതകമോ? മസൂദ് അസറിന്റെ ജ്യേഷ്ഠനും തീര്‍ന്നു





