ന്യൂഡല്‍ഹി: വെള്ളിത്തിരയിലെ ‘ധുരന്തര്‍’ സിനിമയെ അനുസ്മരിപ്പിക്കും വിധം പാകിസ്ഥാനിലെ ഭീകരതാവളങ്ങളില്‍ അജ്ഞാത മരണ പരമ്പര തുടരുന്നു. കൊടുംഭീകരന്‍ മൗലാന മസൂദ് അസറിന്റെ മൂത്ത സഹോദരന്‍ മുഹമ്മദ് താഹിര്‍ അന്‍വര്‍ പാകിസ്ഥാനിലെ ബഹാവല്‍പൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഇന്ത്യ വിരുദ്ധ ഭീകരരെ ലക്ഷ്യമിട്ടുള്ള അജ്ഞാതരുടെ ‘ക്ലീന്‍ ഓപ്പറേഷനില്‍’ ആണോ ഈ മരണമെന്ന് ആര്‍ക്കും അറിയില്ല.
ജെയ്ഷെ മുഹമ്മദിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ നിയന്ത്രിക്കുകയും പ്രവര്‍ത്തന മേഖലകളില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്ന താഹിര്‍ അന്‍വര്‍ എങ്ങനെ കൊല്ലപ്പെട്ടു എന്നതിന് സ്ഥിരീകരണം നല്‍കാന്‍ സംഘടന ഇതുവരെ തയ്യാറായിട്ടില്ല. അന്‍വറിന്റെ മൃതദേഹം ബഹാവല്‍പൂരിലെ ജാമിയ മസ്ജിദ് ഉസ്മാന്‍ വാലിയില്‍ രഹസ്യമായി ഖബറടക്കി എന്നാണ് വിവരം. ‘ധുരന്തര്‍’ എന്ന സിനിമയിലെ പ്രമേയം പോലെ, ഇന്ത്യയുടെ ശത്രുക്കളെ അവരുടെ താവളങ്ങളില്‍ ചെന്ന് അജ്ഞാതര്‍ വകവരുത്തുന്ന രീതിയാണ് ഇവിടെയും ആവര്‍ത്തിക്കുന്നത്.
ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വ്യോമാക്രമണത്തിന് പിന്നാലെ മസൂദ് അസറിന്റെ കുടുംബത്തെ ദുരന്തങ്ങള്‍ വേട്ടയാടുകയാണ്. കഴിഞ്ഞ വര്‍ഷം മസൂദ് അസര്‍ തന്നെ വെളിപ്പെടുത്തിയത് പ്രകാരം കുടുംബത്തിലെ 10 അംഗങ്ങളും 4 സഹായികളും ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ജ്യേഷ്ഠന്റെ മരണം കൂടി എത്തിയതോടെ ജെയ്ഷെ മുഹമ്മദിന്റെ നേതൃത്വനിരയില്‍ വലിയ പരിഭ്രാന്തിയാണ് ഉണ്ടായിരിക്കുന്നത്.
യുഎന്‍ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസറിന് പാക് സൈന്യം കനത്ത സുരക്ഷയാണ് നല്‍കുന്നത്. എന്നാല്‍ ഈ കാവല്‍വലയങ്ങളെല്ലാം ഭേദിച്ച് അജ്ഞാതരായ തോക്കുധാരികള്‍ ഭീകരരെ ഓരോരുത്തരായി ഇല്ലാതാക്കുന്നത് പാകിസ്ഥാനിലെ സുരക്ഷാ ഏജന്‍സികളെ അമ്പരപ്പിച്ചിരിക്കുകയാണ്. പണ്ട് ഇന്ത്യയില്‍ വിമാനം റാഞ്ചി ഭീകരരെ മോചിപ്പിച്ചവര്‍ക്ക് ഇന്ന് സ്വന്തം നാട്ടിലെ തെരുവുകളില്‍ ഇറങ്ങാന്‍ പോലും ഭയമാണ്.
പാര്‍ലമെന്റ് ആക്രമണത്തിന്റെയും മുംബൈ ഭീകരാക്രമണത്തിന്റെയും സൂത്രധാരനായ മസൂദ് അസറിന്റെ വംശാവലിയെത്തന്നെ ഇല്ലാതാക്കുന്ന തരത്തിലാണ് ഇപ്പോള്‍ സംഭവങ്ങള്‍ അരങ്ങേറുന്നത്. ലഷ്‌കര്‍, ജെയ്ഷെ ഭീകരര്‍ ഒന്നൊന്നായി വീഴുമ്പോള്‍ അത് ‘ധുരന്തര്‍’ സിനിമയിലെ ദൃശ്യങ്ങള്‍ പോലെ അതിവേഗത്തിലുള്ള ഓപ്പറേഷനുകളായി മാറുന്നു. മരണകാരണം വെളിപ്പെടുത്താത്തത് ഭീകരര്‍ക്കിടയിലെ വലിയൊരു വഞ്ചനയാണോ അതോ പുറത്തുനിന്നുള്ള കൃത്യമായ നീക്കമാണോ എന്നതില്‍ ദുരൂഹത തുടരുന്നു.
ബഹാവല്‍പൂരിലെ ജെയ്ഷെ ആസ്ഥാനമായ ജാമിയ മസ്ജിദ് സുബ്ഹാന്‍ അള്ളാഹിന് നേരെ നേരത്തെ നടന്ന ആക്രമണത്തില്‍ മസൂദ് അസറിന്റെ സഹോദരിയും കുടുംബവും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്ന സഹോദരനും അജ്ഞാതര്‍ക്ക് ഇരയായത്. ഇന്ത്യ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഭീകരര്‍ക്ക് പാകിസ്ഥാന്‍ മണ്ണില്‍ പഴയ സുരക്ഷിതത്വം ഇല്ലെന്ന സന്ദേശമാണ് ഈ ‘ധുരന്തര്‍’ മോഡല്‍ കൊലപാതകങ്ങള്‍ നല്‍കുന്നത്.
പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ തിരിച്ചടികള്‍ക്ക് ശേഷം ഭീകരര്‍ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. മസൂദ് അസറിന്റെ ജ്യേഷ്ഠന്റെ മരണം ജെയ്ഷെയുടെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കും. സിനിമാക്കഥകളെ വെല്ലുന്ന രീതിയില്‍ പാകിസ്ഥാനിലെ മാളങ്ങളില്‍ ഒളിച്ച ഭീകരര്‍ വേട്ടയാടപ്പെടുന്നത് തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഇന്ത്യക്കെതിരെ ആയുധമെടുത്തവര്‍ ഓരോരുത്തരായി തീരുന്നത് കാണുമ്പോള്‍, അതിന് പിന്നിലെ ‘അദൃശ്യ കരങ്ങളെ’ കുറിച്ചുള്ള ചര്‍ച്ചകള്‍ ആഗോളതലത്തില്‍ തന്നെ സജീവമായിട്ടുണ്ട്. ഏതായാലും മസൂദ് അസറിനെ സംബന്ധിച്ചിടത്തോളം ‘ഓപ്പറേഷന്‍ സിന്ദൂറില്‍’ തുടങ്ങിയ കഷ്ടകാലം തീരാന്‍ ഇനിയും ഏറെ ബാക്കിയുണ്ടെന്ന് വ്യക്തം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇറാന്റെ ‘ബ്ലാക്ക് മെയിലിംഗിന്’ വഴങ്ങില്ല; സമാധാന ചര്‍ച്ചകള്‍ക്കിടയിലും നിലപാട് കടുപ്പിച്ച് ട്രംപ്; ആണവ കരാറിലും കടലിടുക്ക് അവകാശത്തിലും ഭിന്നത; വിദേശകാര്യ മന്ത്രിയുടെ ട്വീറ്റ് തള്ളി ഇറാന് സൈന്യം; ഉപരോധം മാറാതെ പാത തുറക്കില്ല; ആഗോള എണ്ണ വിപണി സ്തംഭനത്തില്‍; വെടിനിര്‍ത്തല്‍ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം





