വാഷിംഗ്ടണ്‍ : വെനിസ്വേലയില്‍ നടത്തിയ സൈനിക അധിനിവേശത്തിനും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കിയതിനും പിന്നാലെ, ലോകരാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളെയാണ് ട്രംപ് തന്റെ പുതിയ ‘ഹിറ്റ് ലിസ്റ്റില്‍’ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുന്നതില്‍ ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തി.ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി പൂര്‍ണ്ണമായും അവസാനിപ്പിക്കണം. ഇതിന് തയ്യാറായില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വിലക്കുണ്ടാകുമെന്നും അല്ലെങ്കില്‍ ഇറക്കുമതി തീരുവ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. നിലവില്‍ തന്നെ 50% തീരുവ ഇന്ത്യ നേരിടുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘നല്ല മനുഷ്യന്’ എന്ന് വിശേഷിപ്പിച്ചെങ്കിലും, തന്റെ അതൃപ്തി മോദിക്കറിയാമെന്നും ഉടന്‍ തീരുമാനം വേണമെന്നും ട്രംപ് ആവശ്യപ്പെട്ടു.മെക്സിക്കോയിലെ കാര്‍ട്ടലുകളെ അടിച്ചമര്‍ത്താന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം തയ്യാറാകണം. ഇല്ലെങ്കില്‍ അമേരിക്കന്‍ സൈന്യത്തെ അങ്ങോട്ട് അയക്കുമെന്നും മെക്സിക്കോയിലെ പ്രശ്നങ്ങള്‍ തങ്ങള്‍ പരിഹരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി.
കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ ‘മയക്കുമരുന്ന് കടത്തുകാരന്’ എന്ന് ട്രംപ് വിശേഷിപ്പിച്ചു.വെനിസ്വേലയ്ക്ക് പിന്നാലെ കൊളംബിയയിലും സൈനിക നടപടി ഉണ്ടായേക്കുമെന്ന സൂചന ട്രംപ് നല്കി.ഇറാനില്‍ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളെ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.പ്രതിഷേധക്കാര്‍ക്ക് നേരെ ഇറാന് ഭരണകൂടം വെടിയുതിര്‍ത്താല്‍ അമേരിക്ക ഇറാനെ കഠിനമായി ആക്രമിക്കുമെന്ന് ട്രംപ് പറഞ്ഞു. സമാധാനം സ്ഥാപിക്കാന്‍ അമേരിക്കന്‍ സൈന്യം നേരിട്ടിറങ്ങുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
വെനിസ്വേലയിലെ മഡുറോ ഭരണം വീണതോടെ ക്യൂബയുടെ സാമ്പത്തിക അടിത്തറ തകര്‍ന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു.ക്യൂബയ്ക്ക് നേരെ പ്രത്യേക സൈനിക നീക്കം ആവശ്യമില്ലെന്നും, എണ്ണപ്പണം ലഭിക്കാതെ ക്യൂബ ഉടന്‍ തന്നെ നിലംപതിക്കുമെന്നും ട്രംപ് പറയുന്നു.
ഡെന്മാര്ക്കിന്റെ കീഴിലുള്ള ഗ്രീന്‍ലന്‍ഡ് ദ്വീപ് അമേരിക്കയ്ക്ക് വേണമെന്ന തന്റെ പഴയ ആവശ്യം ട്രംപ് വീണ്ടും ആവര്‍ത്തിച്ചു.അമേരിക്കയുടെ സുരക്ഷയ്ക്ക് ഗ്രീന്‍ലന്‍ഡ് അത്യാവശ്യമാണെന്നും അവിടെ റഷ്യന്‍, ചൈനീസ് കപ്പലുകള്‍ വരുന്നത് അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഡെന്മാര്ക്കും യുകെയും ഈ ആവശ്യം തള്ളിയിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടെന്ന് ഡോണള്‍ഡ് ട്രംപ്; ‘ചരിത്രത്തിലെ ഏറ്റവും ക്രൂരന് തീര്‍ന്നു’, നിഷേധിച്ച് ടെഹ്റാന്; ഗള്‍ഫില്‍ മിസൈല്‍ വര്‍ഷം
മോദിയുടെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഇസ്രയേല്‍ ആ തീരുമാനത്തിലേക്ക് കടന്നു; പശ്ചിമേഷ്യ കത്തുന്നു: ഖമേനി കൊല്ലപ്പെട്ടോ? ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന് വിറയ്ക്കുന്നു





