തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എന്ന നിലയിൽ പ്രതിസ്ഥാനത്തുള്ള കെ പി ശങ്കരദാസ് ഉടൻ അറസ്റ്റിലാകും. ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം അറസ്റ്റിലേക്ക് നീങ്ങുന്നത്. കടുത്ത രോഗബാധിതനായ കെ.പി. ശങ്കരദാസ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
എ പത്മകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരിക്കുന്ന വേളയിൽ ബോർഡ് അംഗങ്ങൾ ആയിരുന്നു കെ പി ശങ്കരദാസും എൻ വിജയകുമാറും. അന്നത്തെ ബോർഡിനെ കേസിൽ പ്രത്യേക അന്വേഷണസംഘം പ്രതി ചേർത്തിരുന്നു.
ഒരംഗമായ എൻ വിജയകുമാർ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടു. സിപിഎം പ്രതിനിധിയായിരുന്നു അദ്ദേഹം.
ആ കാലത്തിലെ മറ്റൊരു അംഗമാണ് കെ പി ശങ്കരദാസ്.സിപിഐയുടെ പ്രതിനിധിയായാണ് അദ്ദേഹം ദേവസ്വം ബോർഡിൽ എത്തിയത്.
ശങ്കരദാസിന് പ്രത്യേക അന്വേഷണസംഘം ഇന്ന് തന്നെ നോട്ടീസ് നൽകുമെന്നാണ് സൂചന. ചോദ്യം ചെയ്യലിന് വിധേയമാക്കിയതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
വിജയകുമാറിനെയും ശങ്കർര ദാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ശങ്കർരദാസ് ഹാജരാകുന്ന ദിവസം വിജയകുമാറിനെ കസ്റ്റഡിയിൽ വാങ്ങും.
കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കുന്നതിനായി ഏതുതരത്തിലും മുന്നോട്ടു പോകുന്നതിനും പ്രത്യേക അന്വേഷണ സംഘത്തിന് സർക്കാർ മൗനാനുവാദം നൽകിയിട്ടുണ്ട്. എത്ര ഉന്നതരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാം എന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മകനെ സ്ഥാനാര്‍ത്ഥിയാക്കരുത്; ഇരവിപുരത്ത് ‘നോ’ പറഞ്ഞ് എന്‍.കെ. പ്രേമചന്ദ്രന്; രാഷ്ട്രീയ പാരമ്പര്യം ഉള്ളവര്‍ മത്സരിക്കട്ടെയെന്ന് നിലപാട്; ആര് എസ് പിയില്‍ ‘മക്കള്‍ രാഷ്ട്രീയം’ അതിരുവിടില്ല
ഏതെങ്കിലും ഒരു ചേരിക്കൊപ്പം നിന്നാല്‍ വില പോകുമെന്ന് തിരിച്ചറിഞ്ഞ് സുകുമാരന്‍ നായരുടെ പുതിയ ‘ചാണക്യതന്ത്രം’; എസ് എന്‍ ഡി പി-എന്‍ എസ് എസ് ഐക്യം ഇല്ല; പിന്മാറി പെരുന്നയിലെ നേതൃത്വം; ആശ്വാസം കോണ്‍ഗ്രസിന്





