ആലപ്പുഴയില്‍ വന്‍ ലഹരിവേട്ട! നൗഫിയയുടെ വാടകവീട്ടില്‍ നിന്ന് എംഡിഎംഎ ശേഖരം പിടിച്ചെടുത്ത് പോലീസ്‌

Alappuzha-Naufia-MDMA

ആലപ്പുഴ : ജില്ലയിലൂടെ നീളം ലഹരിവിരുദ്ധ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രാസലഹരിയുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയിലായി. ഏവൂര്‍, തൃക്കുന്നപ്പുഴ എന്നിവിടങ്ങളില്‍ നിന്നാണ് മാരക ലഹരിമരുന്നുകള്‍ പിടികൂടിയത്.

ഏവൂരില്‍ വാടകയ്ക്ക് താമസിക്കുന്ന നൗഫിയ (30) ആണ് പോലീസ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 7.25 ഗ്രാം MDMA കണ്ടെടുത്തു.നൗഫിയയുടെ വീട്ടില്‍ സ്ത്രീകളും യുവാക്കളും നിരന്തരമായി വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മാസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു.കഴിഞ്ഞ ദിവസം നിരവധി ആളുകള്‍ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ഇവരുടെ അടുത്ത സുഹൃത്താണ് നൗഫിയ്ക്ക് ലഹരി എത്തിച്ചുനല്‍കിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തൃക്കുന്നപ്പുഴ പാനൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 7 ഗ്രാം MDMA യുമായി പല്ലന സ്വദേശി സാജിദ് (25), ആറാട്ടുപുഴ സ്വദേശി കാശിനാഥന്‍ (19) എന്നിവരെ പിടികൂടി.

കായംകുളം ഡി.വൈ.എസ്.പി ബിനുകുമാറിന്റെയും നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ബി. പങ്കജാക്ഷന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ വലയിലാക്കിയത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.