തിരുവനന്തപുരം: കേരളത്തില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പോലീസും എക്സൈസും രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ വന്‍ വര്‍ദ്ധനവ്.കേരളം ലഹരി മാഫിയയുടെ പിടിയിലമരുകയാണെന്ന സൂചനയാണ് ഈ കണക്കുകള്‍ നല്‍കുന്നത്. 2022 മുതലാണ് മയക്കുമരുന്ന് കേസുകളുടെ എണ്ണത്തില്‍ ഭയാനകമായ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നാലും അഞ്ചും ഇരട്ടി വര്‍ദ്ധനവാണ് 2022 മുതല്‍ ഉണ്ടായിരിക്കുന്നത്.
2022 ല്‍ ഗഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് 22 499 കേസുകളാണ് കേരളപോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2023 ല്‍ ഇത്തരം കേസുകളുടെ എണ്ണം 25032 ആയി ഉയര്‍ന്നു . 2024 ല്‍ 22400 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.2025ന്റെ ആദ്യ രണ്ടു മാസത്തിനിടയില്‍തന്നെ 71 86 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 2022 നു മുന്‍പുള്ള വര്‍ഷങ്ങളില്‍ ഗഞ്ചാവ് കേസുകളുടെ എണ്ണം താരതമ്യേന കുറവായിരുന്നു. 2021ല്‍ 44 70 കേസുകളും 2020ല്‍ 4242 44 കേസുകളും മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.
ഗഞ്ചാവ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് മാരക രാസ ല ഹരിയായ എം ഡി എം എ ഉപയോഗത്തിലാണ്.2022 മുതല്‍ ക്രമാതീതമായ വര്‍ദ്ധനവാണ് എം ഡി എം എ കേസുകളിലും ഉണ്ടായിട്ടുള്ളത്. 2022ല്‍ 380 കേസുകളാണ് എം ഡി എം എ യുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്തത്. 2023ല്‍ കേസുകളുടെ എണ്ണം 562 ആയി ഉയര്‍ന്നു . 2024 ല്‍ 374 കേസുകളും 2025ന്റെ ആദ്യ രണ്ടു മാസങ്ങളില്‍ 98 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
മറ്റൊരു മാരക മയക്കുമരുന്നായ ഹെറോയിന്റെ കാര്യത്തിലും ഈ വര്‍ദ്ധനവ് കാണാം.പോലീസ് 2022ല്‍ 44 കേസുകളും 2023ല്‍ 66 കേസുകളും 2024ല്‍ 39 കേസുകളും ഹെറോയിനുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് 2025ലെ ആദ്യ രണ്ടു മാസങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഹെറോയിന്‍ കേസുകളുടെ എണ്ണം 43 ആണ്.2022 ല്‍ മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട് 6119 കേസുകളാണ് എക്സൈസ് സംസ്ഥാന വ്യാപകമായി രജിസ്റ്റര്‍ചെയ്തത്.2013ല്‍ കേസുകളുടെ എണ്ണം 8096 ആയും 2024 ല്‍ 8161ആയും ഉയര്‍ന്നു.2025 ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് 10 596 കേസുകള്‍ സംസ്ഥാനത്ത് എക്സൈസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.മയക്കുമരുന്നിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വ്യാപകമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ടെങ്കിലും യുവാക്കളില്‍ അത് വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്നാണ് കേസുകളുടെ വര്‍ദ്ധനവ് സൂചിപ്പിക്കുന്നത്.


പ്രധാനമന്ത്രി അടുത്തമാസം തിരുവനന്തപുരത്തേക്ക് ; അനന്തപുരിയുടെ മേയര്‍ വി.വി.രാജേഷ് വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കും; വികസന രേഖ പ്രഖ്യാപിക്കും, ബിജെപി പ്രവര്‍ത്തകരുടെ ദീര്‍ഘനാളത്തെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു
കേരളത്തിന് വരാനിരിക്കുന്നത് വനിതാ മുഖ്യമന്ത്രി? രാഹുലിന്റെ മനസ്സില്‍ ഐഷാ പോറ്റിയോ? പുതുപ്പള്ളിയിലെ പ്രഖ്യാപനത്തില്‍ ‘പെണ്‍പുലികള്‍’ ആവേശത്തില്‍; കോണ്‍ഗ്രസില്‍ വഴിമാറുന്ന മുഖ്യമന്ത്രി ചര്‍ച്ചകള്‍





