മഞ്ഞ നിറത്തിലുള്ള പാവാടയും മഞ്ഞ ബ്ലൗസും ധരിച്ച അജ്ഞാത മൃതദേഹം; പെരിന്തല്‍മണ്ണ-കൊളത്തൂര്‍ പബ്ലിക്ക് റോഡില്‍ പുത്തനങ്ങാടിയിലെ റബ്ബര്‍ തോട്ടത്തില്‍ 2004 ഡിസംബറില്‍ കൊല്ലപ്പെട്ടത് ആര്? സി ബി ഐ യുടെ പുതുവര്‍ഷത്തിലെ ആദ്യ കേസുകളിലൊന്ന് രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരത്ത്

എസ് നിരഞ്ജന്‍

തിരുവനന്തപുരം : രാജ്യത്തെ ഒന്നാം നമ്പര്‍ അന്വേഷണ ഏജന്‍സിയായ സി ബി ഐ യുടെ പുതുവര്‍ഷത്തിലെ ആദ്യ കേസുകളിലൊ ന്ന് രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരത്ത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ പോലീസ് സ് സ്റ്റേഷന്‍ പരിധിയില്‍ 2004 ഡിസംബര്‍ അവസാനം നടന്ന ഒരു കൊലപാതകത്തിന്റെ അന്വേഷണമാണ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം സിബിഐയുടെ തിരുവനന്തപുരം യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

2026 ജനുവരി ഒന്നിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബിഐ ഇന്‍സ്‌പെക്ടര്‍ എന്‍ ബിജുവാണ്.സി ബി ഐ യുടെ സ്‌പെഷ്യല്‍ ക്രൈം ബ്രാഞ്ച് യൂണിറ്റായ തിരുവനന്തപുരം യൂണിറ്റിന്റെ മേധാവിയും പോലീസ് സൂപ്രണ്ടുമായ ദിവ്യ സാറാ തോമസ് ഐ പി എസ് ന്റെ മേല്‍നോട്ടം വഹിക്കുന്നു മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.

ഏകദേശം 35 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇതാരാണെന്ന് കണ്ടെത്താനോ പ്രതിയെ കണ്ടെത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല. പെരിന്തല്‍മണ്ണ- കൊളത്തൂര്‍ പബ്ലിക്ക് റോഡില്‍ പുത്തനങ്ങാടി ഭാഗത്തുള്ള ഒരു റബ്ബര്‍ തോട്ടത്തില്‍ 2004 ഡിസംബര്‍ 28നാണ് മൃതദേഹം കാണപ്പെടുന്ന ത്. മഞ്ഞ നിറത്തിലുള്ള പാവാടയും മഞ്ഞ ബ്ലൗസും ധരിച്ചിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ടായിരുന്നു.

പെരിന്തല്‍മണ്ണ പോലീസ് ഈ കേസ് 2009 വരെ അന്വേഷിച്ചെങ്കിലും കൊല്ലപ്പെട്ട സ്ത്രീയെ കുറിച്ചോ പ്രതിയെക്കു റിച്ചോ യാതൊരു വിവരവും കണ്ടെത്താന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് തെളിയേണ്ട കേസുകളുടെ പട്ടികയില്‍ പെടുത്തി ഈ കേസ് അവസാനിപ്പിച്ച് പെരിന്തല്‍മണ്ണ പോലീസ് കോടതികയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.പെരിന്തല്‍മണ്ണ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി-1 ഈ റിപ്പോര്‍ട്ട് സ്വീകരിക്കുകയും ചെയ്തു.

കേസില്‍ സംശയിച്ച് പോലീസ് പലവട്ടം ചോദ്യം ചെയ്ത പെരിന്തല്‍മണ്ണ സ്വദേശി പി അബു എന്നയാള്‍ കേസന്വേണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് 2001ല്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. കോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാന ത്തില്‍ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ച് മലപ്പുറം യൂണിറ്റിന് കൈമാറി സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. 2022 സെപ്റ്റംബര്‍ 19ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തെങ്കിലും അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ല. ഡിവൈ എസ് പി റെജി പി കുന്നപറമ്പന്‍ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.

ക്രൈംബ്രാഞ്ച് അന്വേഷണ വും എങ്ങും എത്താതാ യതോടെ പഴയ പരാതിക്കാരനായ അബു സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് 2025ല്‍ ഹര്‍ജിയുമായി വീണ്ടും ഹൈക്കോടതിയില്‍ എത്തി. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ജി ഗിരീഷ് അന്വേഷണം സിബിഐക്ക് കൈമാറി ഉത്തരവിടുകയായിരുന്നു. കേസില്‍ സംശയിക്കപ്പെട്ട അബുവിന്റെ ജീപ്പ് പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

മൃതദേഹം കൊണ്ടുവരാന്‍ ഉപയോഗിച്ചത് ഈ ജീപ്പ് ആയിരുന്നു എന്ന സംശയത്തിന്‍ മേലായിരുന്നു പോലീസിന്റെ ഈ നടപടി. എന്നാല്‍ ശാസ്ത്രീയ പരിശോധനയില്‍ യാതൊരുവിധ തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.