ബിരിയാണി കഴിച്ച് പുതുവര്‍ഷം ആഘോഷിച്ചത് ലക്ഷക്കണക്കിന് പേര്‍! സ്വിഗ്ഗിയുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്!

Biriyani

പുതുവര്‍ഷത്തിലും ഭക്ഷണപ്രിയരുടെ കാര്യത്തില്‍ പതിവുപോലെ ബിരിയാണി തന്നെ ‘രാജാവായി’ . പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം റെക്കോര്‍ഡ് ഓര്‍ഡറുകളാണ് ഇത്തവണ ബിരിയാണിക്ക് പുതുവത്സര തലേന്ന് രേഖപ്പെടുത്തിയത്.

ഡിസംബര്‍ 31-ന് വൈകുന്നേരം 7:30-ന് മുന്‍പുതന്നെ സ്വിഗ്ഗിയില്‍ 2,18,993 ബിരിയാണി ഓര്‍ഡറുകള്‍ ലഭിച്ചു. രാത്രി 8 മണിയോടെ ബിരിയാണി ഓര്‍ഡറുകളുടെ പ്രവാഹമായിരുന്നു. ഓരോ മിനിറ്റിലും ശരാശരി 1,336 ബിരിയാണികള്‍ വീതം ഇന്ത്യക്കാര്‍ ഓര്‍ഡര്‍ ചെയ്തു.
ഭുവനേശ്വറിലെ ഒരു ഉപഭോക്താവ് ഒറ്റ ഓര്‍ഡറില്‍ 16 കിലോ ബിരിയാണി വാങ്ങിയത് വലിയ ശ്രദ്ധനേടി.

രാത്രി 8:30-ഓടെ 2.18 ലക്ഷത്തിലധികം പിസ്സകള്‍ ഡെലിവറി ചെയ്തു. പിസ്സയ്ക്ക് തൊട്ടുപിന്നാലെ 2.16 ലക്ഷത്തിലധികം ഓര്‍ഡറുകളുമായി ബര്‍ഗറും ഉണ്ടായിരുന്നു. ബെംഗളൂരുവിലെ ഒരു ഉപഭോക്താവ് ഒറ്റത്തവണ 100 ബര്‍ഗറുകളാണ് ഓര്‍ഡര്‍ ചെയ്തത്. ആഘോഷങ്ങള്‍ക്കിടയിലും 29,618 പേര്‍ ചായ ഓര്‍ഡര്‍ ചെയ്തു. വെറും ഒരു ചായ കുടിച്ച് ‘ഹാപ്പി ന്യൂ ഇയര്‍’ പറഞ്ഞ് ഉറങ്ങാന്‍ പോയവരാകാം ഇവരെന്നാണ് സ്വിഗ്ഗി തമാശരൂപേണ കുറിച്ചത്.

ഏകദേശം 9,410 പേര്‍ കിച്ചടിയും 4,244 പേര്‍ ഉപ്പുമാവും ഓര്‍ഡര്‍ ചെയ്തു. ലളിതമായ ഭക്ഷണം കഴിച്ച് പുതുവത്സരം ആഘോഷിച്ചവരാണിവര്‍.മധുരപലഹാരങ്ങളുടെ പട്ടികയില്‍ ഗുലാബ് ജാമുന്‍ (46,627 ഓര്‍ഡറുകള്‍) ഒന്നാമതെത്തി. ഗാജര്‍ കാ ഹല്‍വ (7,573), രാസ്മലായ് എന്നിവയ്ക്കും വലിയ ആവശ്യക്കാരുണ്ടായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.