കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ‘സുവര്‍ണ്ണകേരളം’ ലോട്ടറി ടിക്കറ്റിലെ ചിത്രം ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നതാണെന്നാരോപിച്ച് വ്യാപക പ്രതിഷേധം ഉയരുന്നു. 2026 ജനുവരി രണ്ടിന് നറുക്കെടുക്കുന്ന എസ്കെ 34 (SK 34) സീരീസ് ടിക്കറ്റിലാണ് വിവാദ ചിത്രമുളളത്.
ശിവലിംഗത്തിലേക്ക് ആര്‍ത്തവരക്തം വീഴുന്ന തരത്തിലുള്ള ചിത്രമാണെന്നാണ് ആരോപണം. ഇത് മനഃപൂര്‍വം ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കാനുള്ള ശ്രമമാണെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ ആരോപിക്കുന്നു.
കേരള സര്‍ക്കാര്‍ ഈ ചിത്രത്തിലൂടെ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് കെപി ശശികല ടീച്ചര്‍ ചോദിച്ചു. ലോട്ടറിയും ശിവലിംഗവും തമ്മില്‍ എന്താണ് ബന്ധമെന്നും, അടുത്ത ലോട്ടറിയില്‍ ഇതേ ചിത്രത്തില്‍ ശിവലിംഗത്തിന് ചുറ്റും കറുത്ത തുണികൊണ്ടുള്ള മറകെട്ടി ചിത്രം പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ എന്നും അവര്‍ വെല്ലുവിളിച്ചു. ഈ ടിക്കറ്റുകള്‍ പിന്‍വലിക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പിണറായി സര്‍ക്കാരും സി.പി.എമ്മും നിരന്തരമായി ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്.വി. ബാബു ഫേസ്ബുക്കില്‍ കുറിച്ചു. സനാതന ധര്‍മ്മത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നവരുടെ സംഘടിത നീക്കമാണിതെന്നും ഹിന്ദു സമൂഹം ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ലൈംഗിക വൈകൃതങ്ങള്‍ സംസ്കാരമായി പ്രകടിപ്പിക്കുന്ന രീതിയാണ് സര്‍ക്കാര്‍ അവലംബിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് കുറ്റപ്പെടുത്തി. വിശ്വാസികളെ അധിക്ഷേപിക്കുന്ന ഇത്തരം ചിത്രങ്ങള്‍ ലോട്ടറിയില്‍ ഉള്‍പ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
വിവാദമായ ലോട്ടറി ടിക്കറ്റുകള്‍ വിപണിയില്‍ നിന്ന് ഉടന്‍ പിന്‍വലിക്കണമെന്നും, മതവികാരം വ്രണപ്പെടുത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് ഹിന്ദുസംഘടനകള്‍ ആവശ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലും ഇതിനെതിരെ കടുത്ത ഭാഷയിലുള്ള പ്രതിഷേധങ്ങളാണുണ്ടായിരിക്കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് പറയാന്‍ തന്റേടമുണ്ടോ? നേമത്ത് വി. ശിവന്‍കുട്ടിക്കായി ‘കൈകോര്‍ത്ത്’ തീവ്രനിലപാടുകാര്‍; മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം; ഇടതുമുന്നണിയ്ക്ക് ഈ കൂട്ടുകെട്ട് വിനയാകുമോ?
ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറസ്റ്റിലേക്ക്? ദ്വാരപാലക ശില്പങ്ങള് മുക്കിയതില്‍ നേരിട്ട് ഇടപെട്ടു; സ്പെഷ്യല്‍ കമ്മിഷണറെ വെട്ടിച്ചത് കൊള്ള മറയ്ക്കാന്‍; എസ്ഐടി കുരുക്ക് മുറുക്കുന്നു





