കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. അന്വേഷണ സംഘത്തിനാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടി ചോദിച്ചതാണ് വിമർശനത്തിന് കാരണം. കോടതിയെ കളിയാക്കരുതെന്ന് പരാമർശിച്ച കോടതി, പുതിയ അന്വേഷണ സംഘത്തെ വയ്ക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. എസ്പി ശശിധരന്‍റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റുന്ന കാര്യം ആലോചിക്കണമെന്നാണ് ഹൈക്കോടതി ബെഞ്ച് വാക്കാൽ പരാമർശിച്ചത്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പരീക്ഷാ നടത്തിപ്പിലെ വീഴ്ച്ച ; ചെയർമാനേയും, സെക്രട്ടറിയെയും മാറ്റി സി.ബി.എസ്.ഇ





