തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കൾ പിടികൂടിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് 15 ദിവസം പൂർത്തിയാകുമ്പോൾ നിലവിൽ 2575 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2778 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ വിപുലപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ഏജൻസികളിൽ നിന്നും ഓപ്പറേഷൻ തൂഫാന് വലിയ പിന്തുണ ലഭിച്ചിട്ടുള്ളതായും തൂഫാൻ സ്ട്രൈക്ക്സ്, തൂഫാൻ വാരിയേഴ്സ്, തൂഫാൻ കെയർ എന്നിങ്ങനെ മൂന്ന് ഘട്ടമായിട്ടായിരിക്കും ഓപ്പറേഷൻ മുന്നോട്ട് കൊണ്ടു പോകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയപാത ഉപരോധിച്ച കേസില്‍ വടകര എം.പി ഷാഫി പറമ്പിലിന് കോടതി ശിക്ഷ ! ഷാഫിക്ക് ആയിരം! സരിന് അഞ്ഞൂറ്
അതോടൊപ്പം, നടൻ മോഹന്‍ലാല്‍ തൂഫാന് വോറിയറായി ചേര്‍ന്ന വിവരവും അദ്ദേഹം പറഞ്ഞു. കുറെക്കാലമായി മയക്കുമരുന്നിനെതിരെ ക്യാംപെയ്ന് നടത്തുന്നയാളാണ് നടനെന്ന് ചെന്നിത്തല പറഞ്ഞു. കൂടുതല്‍ പോലീസ് നായ്ക്കള്‍ക് നര്‍ക്കോട്ടിക്സ് കണ്ടെത്താനുള്ള പരിശീലനം നല്‍കുകയും, കേന്ദ്ര ഏജന്‍സികളുടെ സഹായത്തോട് കൂടി തുടര്‍പ്രവര്‍ത്തനം ശക്തമാക്കി മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എക്സൈസ് വകുപ്പിന്റെ ഓപ്പറേഷന് തണ്ടറും തൂഫാന്റെ ഭാഗമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്പറേഷന് തൂഫാന് നിര്‍ത്തുമെന്ന് ആരും കരുതേണ്ടെന്നും സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഏതു കാരവന് ആണേലും പരിശോധിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു മടിയും അക്കാര്യത്തില്‍ ഉണ്ടാകില്ല. നാല് എയര്‍പോര്‍ട്ടുകളിലും, തുറമുഖങ്ങളിലും സംയുക്ത ഓപ്പറേഷന് നടത്തും. ഇതിനായി പ്രത്യേക യോഗം ചേരും. ലഹരി കണ്ണിയായ നൈജീരിയന്‍ സ്വദേശിയെ പിടികൂടിയ പന്തളം പൊലീസിനെ അഭിനന്ദിക്കുന്നതായും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
“ഇടതുപക്ഷത്തിന്റെ അഹന്തയ്ക്ക് ജനങ്ങൾ നൽകിയ മറുപടി”; യുഡിഎഫ് സുനാമിയിൽ കേരളം മാറിയെന്ന് എ.കെ. ആന്റണി







