തൃശൂർ: മാള പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) ആർ. രാജേഷിനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 50 വയസായിരുന്നു പ്രായം. മാള പോലീസ് സ്റ്റേഷന് സമീപമുള്ള പോലീസ് ക്വാർട്ടേഴ്സിലായിരുന്നു രാജേഷിന്റെ താമസം.ക്വാർട്ടേഴ്സിലാണ് മൃതദേഹം കാണപ്പെട്ടത്. കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയാണ് രാജേഷ്.
രണ്ടു ദിവസത്തെ അവധിക്ക് ശേഷം ഇന്ന് രാവിലെ വീണ്ടും ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് സംഭവം. രാവിലെ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് പോലീസുകാർ ക്വാർട്ടേഴ്സിലെത്തിയപ്പോഴാണ് രാജേഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു.
മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് രാജേഷ് മാളയിലേക്ക് സ്ഥലം മാറി എത്തിയത്.
You May Also Like
പുസ്തക പ്രകാശന വിവാദം മുതൽ പരീക്ഷാ ക്രമക്കേട് വരെ; സംസ്കൃത സർവ്വകലാശാലയിൽ ഡോ. ലിസി മാത്യുവിനെതിരെ നടപടി
പുസ്തക പ്രകാശന വിവാദം മുതൽ പരീക്ഷാ ക്രമക്കേട് വരെ; സംസ്കൃത സർവ്വകലാശാലയിൽ ഡോ. ലിസി മാത്യുവിനെതിരെ നടപടി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശരണ്യയുടെ ‘കാട് കയറ്റം’ വിവാദത്തില്‍; കാണാതായത് കെട്ടിച്ചമച്ചതെന്ന് ബിജെപി; യുവതിയില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കിയേക്കും





