കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര ; 19 മുതൽ സമരത്തിന് ഇറങ്ങുമെന്ന് സ്വകാര്യ ബസ് ഉടമകൾ

തൃശൂർ : സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച സർക്കാർ നടപടിക്കെതിരേ സ്വകാര്യ ബസുകൾ സമരത്തിലേക്ക് . സർക്കാരിന്‍റെ ഈ നടപടി സ്വകാര്യ ബസുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നാണ് ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ യോഗത്തിലെ വിലയിരുത്തൽ. ബജറ്റിൽ അനുകൂല പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിൽ 19 ന് ശേഷം ബസ് സർവീസുകൾ പൂർണമായും നിർത്തിവച്ച് സമരത്തിനിറങ്ങുമെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഇന്ന് തൃശൂരിലായിരുന്നു ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ യോഗം നടന്നത്.

സ്ത്രീ യാത്രക്കാർ കുറയുന്നതിനുസരിച്ച് വൻ നഷ്ടം നേരിടേണ്ടി വരും. സ്വകാര്യ ബസ് മേഖലയെ തകർ‌ക്കുന്ന പ്രഖ്യാപനമാണ് സർക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ട് 15 വര്‍ഷമായി. സര്‍ക്കാര്‍ പറഞ്ഞ പൈസയ്ക്കാണ് സ്വകാര്യ ബസുകള്‍ സർവീസ് നടത്തുന്നത്. സര്‍വീസ് നിര്‍ത്തിയാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. സ്വകാര്യ ബസുകള്‍ നിലനില്‍ക്കാന്‍ പാക്കേജ് വേണം. കെഎസ്ആർടിസിക്ക് നൽകുന്ന ആനുകൂല്യങ്ങൾ സ്വകാര്യ ബസുകൾക്കും നൽകണം. ബജറ്റിൽ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സർവീസ് നിർത്തിവയ്ക്കാനാണ് തീരുമാനമെന്നും ഉടമകൾ കൂട്ടിച്ചേർത്തു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.