മനില : തിങ്കളാഴ്ച പുലർച്ചെ ദക്ഷിണ ഫിലിപ്പീൻസിലുണ്ടായ വൻ ഭൂകമ്പത്തിൽ 15 മരണം. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ തെക്കൻ നഗരത്തിലെ കെട്ടിടങ്ങൾക്കും പ്രധാന പാലത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സാരൻഗാനി പ്രവിശ്യയിലെ കബ്ലലാൻ ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഫിലിപ്പീൻസിന്‍റെ തെക്കൻ ദ്വീപായ മിൻഡാനാവോയിലെ ജനറൽ സാന്റോസ് സിറ്റിയുടെ തീരത്താണ് ഭൂകമ്പം ഉണ്ടായത്. പിന്നാലെ സുനാമിയും ഉണ്ടായി. 1 മീറ്റർ ഉയരത്തിൽ സുനാമി തിരമാലകൾ സമീപത്തെ തീരങ്ങളിൽ ആഞ്ഞടിച്ചു എന്നാണ് റിപ്പോർട്ട്.
ദുരന്തത്തിൽ 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സുനാമി സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ ആവിശ്യപ്പെട്ടു . ഇന്തോനേഷ്യൻ, മലേഷ്യൻ അധികാരികളും തീരപ്രദേശങ്ങളിൽ ഉള്ളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ സുനാമി ഭീഷണിയില്ലെന്നും എന്നാൽ സമുദ്രനിരപ്പിൽ കുറച്ച് മണിക്കൂറുകൾ കൂടി ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാനും സുനാമി മുന്നറിയിപ്പ് കേന്ദ്രവും അറിയിച്ചിട്ടുണ്ട് .
ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജിയുടെ കണക്കനുസരിച്ച്, 10 കിലോമീറ്റർ താഴ്ചയിലുള്ള കൊട്ടബാറ്റോ ട്രെഞ്ചിലെ ചലനമാണ് ഭൂകമ്പത്തിന് കാരണമായത്. പാപുവ ന്യൂ ഗിനിയയിലും പടിഞ്ഞാറൻ പസഫിക്കിലെ ചില സ്ഥലങ്ങളിലും കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ച് റഷ്യ; യുക്രെയ്നില്‍ ഡ്രോണ്‍ ആക്രമണം; സമാധാന ചര്‍ച്ചകള്‍ക്കിടയിലും സംഘര്‍ഷം


യുദ്ധം അവസാനിപ്പിക്കാനായി ഇറാന് മുന്നോട്ടുവെച്ച കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല; ഇറാന് നയതന്ത്രത്തില്‍ അതൃപ്തി അറിയിച്ച് ട്രംപ്; ജര്‍മ്മനിയുമായുള്ള ബന്ധം വഷളാകുന്നു, യുഎസ് സൈനികരെ പിന്‍വലിക്കുന്നു





