തിരുവനന്തപുരം: കാലവര്‍ഷത്തിന്റെ കടുപ്പം കൂട്ടി സംസ്ഥാനത്ത് പരക്കെ അതിതീവ്ര മഴ തുടരുന്നു. വടക്കന്‍-മധ്യ കേരളത്തെ ലക്ഷ്യമിട്ടാണ് ഇത്തവണ കാറ്റിന്റെയും മഴയുടെയും കാഠിന്യം ദൃശ്യമാകുന്നത്. ഇന്നും സംസ്ഥാനത്ത് പരക്കെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ആലേഖനം ചെയ്യപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും കാറ്റിന്റെ ഗതിയും വിലയിരുത്തുമ്പോള്‍ വടക്കന്‍ കേരളത്തിലാണ് മഴയുടെ തീവ്രത കൂടുതല്‍ പ്രകടമാകുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഈ ഗുരുതര സാഹചര്യം മുന്‍നിര്‍ത്തിയാണ്. ഈ ജില്ലകളില്‍ മണിക്കൂറില്‍ 115 മില്ലിമീറ്റര്‍ മുതല്‍ 204 മില്ലിമീറ്റര്‍ വരെയുള്ള അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
അതേസമയം തെക്കന്‍ കേരളത്തിലും മഴ പൂര്‍ണ്ണമായി ശമിച്ചിട്ടില്ല. ഇടുക്കി മുതല്‍ തിരുവനന്തപുരം വരെയുള്ള ബാക്കി ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴ ഈ പ്രദേശങ്ങളിലും പെയ്യുമെങ്കിലും വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് തീവ്രത കുറവായിരിക്കാനാണ് സാധ്യത. എന്നിരുന്നാലും മുന്‍വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മലയോര മേഖലകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
‘വികാരം പിണറായി വിരുദ്ധം’! എന്റെ പാര്‍ലമെന്ററി ജീവിതം തീര്‍ത്തതും പിണറായി! ഏകാധിപത്യത്തിന് ജനം നല്കിയ തിരിച്ചടിയെന്ന് സെബാസ്റ്റ്യന്‍ പോള്‍
കടല്‍ കടുത്ത രീതിയില്‍ പ്രക്ഷുബ്ധമായി തുടരുന്നതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മത്സ്യബന്ധന വിലക്ക് കര്‍ശനമായി തുടരും. തീരപ്രദേശങ്ങളില്‍ വലിയ തോതിലുള്ള കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നിര്‍ദ്ദേശമുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും കടലില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.
മഴ കനത്തതോടെ സംസ്ഥാനത്ത് ഇതിനകം തന്നെ കനത്ത നാശനഷ്ടങ്ങളും ജീവഹാനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ അതിതീവ്ര മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് പേര്‍ക്കാണ് ജീവന് നഷ്ടമായത്. പ്രകൃതിയുടെ ഈ രൗദ്രഭാവത്തിന് മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരളക്കര. മരണസംഖ്യ ഇനിയും ഉയരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുന്നുണ്ട്.
കാസര്‍കോട് ജില്ലയിലുണ്ടായ ദുരന്തം കേരളത്തെയാകെ കണ്ണീരിലാഴ്ത്തുന്നതായിരുന്നു. കനത്ത മഴയില്‍ ഒലിച്ചിറങ്ങിയ വെള്ളത്തിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ വീടിന്റെ മതില് ഇടിഞ്ഞു വീണാണ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരണപ്പെട്ടത്. നിര്‍മ്മാണങ്ങളിലെ അശാസ്ത്രീയതയും കനത്ത മഴയും ചേരുമ്പോള്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് മലയോര-തീരദേശ ഗ്രാമങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
മധ്യകേരളത്തിലും മഴയുടെ നാശനഷ്ടങ്ങള്‍ സമാനമാണ്. തൃശൂരില്‍ ശക്തമായ കാറ്റില്‍ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് ഒരു യുവാവ് മരണപ്പെടുകയുണ്ടായി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നതില്‍ ഉണ്ടാകുന്ന വീഴ്ചയാണ് ഇത്തരം ദുരന്തങ്ങളിലേക്ക് നയിക്കുന്നത്. കൊല്ലത്ത് ചിറയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ശക്തമായ നീരൊഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചതും ഈ മഴക്കാലത്തെ മറ്റൊരു ദാരുണമായ വാര്‍ത്തയായി.
കോഴിക്കോട് കുറ്റ്യാടിപ്പുമഴക്കെടുതിയില് വിറങ്ങലിച്ച് കേരളം: ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് കുറ്റ്യാടിപ്പുഴയിലുണ്ടായ അപകടം നദികളിലെയും ജലാശയങ്ങളിലെയും ഇപ്പോഴത്തെ കനത്ത ഒഴുക്കിന്റെ തീവ്രത വ്യക്തമാക്കുന്നു. പുഴയിലെ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് അമ്മയും മകനുമാണ് ദാരുണമായി മരണമടഞ്ഞത്. മലയോര മേഖലകളില്‍ പെയ്യുന്ന കനത്ത മഴ പുഴകളില്‍ പെട്ടെന്ന് ജലനിരപ്പ് ഉയരുന്നതിന് (എഹമവെ ളഹീീറ)െ കാരണമാകുന്നുണ്ട്. പുഴയോരങ്ങളില്‍ താമസിക്കുന്നവരും വിനോദസഞ്ചാരികളും അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്.
തുടര്‍ച്ചയായി പെയ്യുന്ന മഴ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുകയും മണ്ണിലെ ഈര്‍പ്പം കൂട്ടുകയും ചെയ്യുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണൊലിപ്പ് ഭീഷണികള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പരിസ്ഥിതി ഗവേഷകര്‍ നല്കുന്ന സൂചന. മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും, അടിയന്തിര ഘട്ടങ്ങളില്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയാറാകണമെന്നും ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ ഇത്രയും ശക്തമായ മഴ പെയ്യുന്നത് ഡാമുകളിലെ ജലനിരപ്പ് അതിവേഗം ഉയരാന്‍ കാരണമായേക്കാം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജലസേചന-വൈദ്യുതി വകുപ്പുകള്‍ ജാഗ്രതയിലാണ്. വരും ദിവസങ്ങളിലും മഴ ഇതേ തീവ്രതയില്‍ തുടര്‍ന്നാല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാനും കൃഷിനാശമുണ്ടാകാനുമുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് തദ്ദേശ സ്ഥാപനങ്ങളും റവന്യൂ അധികൃതരും.ഴയിലുണ്ടായ അപകടം നദികളിലെയും ജലാശയങ്ങളിലെയും ഇപ്പോഴത്തെ കനത്ത ഒഴുക്കിന്റെ തീവ്രത വ്യക്തമാക്കുന്നു. പുഴയിലെ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് അമ്മയും മകനുമാണ് ദാരുണമായി മരണമടഞ്ഞത്. മലയോര മേഖലകളില്‍ പെയ്യുന്ന കനത്ത മഴ പുഴകളില്‍ പെട്ടെന്ന് ജലനിരപ്പ് ഉയരുന്നതിന് (എഹമവെ ളഹീീറ)െ കാരണമാകുന്നുണ്ട്. പുഴയോരങ്ങളില്‍ താമസിക്കുന്നവരും വിനോദസഞ്ചാരികളും അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്.
തുടര്‍ച്ചയായി പെയ്യുന്ന മഴ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുകയും മണ്ണിലെ ഈര്‍പ്പം കൂട്ടുകയും ചെയ്യുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണൊലിപ്പ് ഭീഷണികള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പരിസ്ഥിതി ഗവേഷകര്‍ നല്കുന്ന സൂചന. മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും, അടിയന്തിര ഘട്ടങ്ങളില്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയാറാകണമെന്നും ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ ഇത്രയും ശക്തമായ മഴ പെയ്യുന്നത് ഡാമുകളിലെ ജലനിരപ്പ് അതിവേഗം ഉയരാന്‍ കാരണമായേക്കാം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജലസേചന-വൈദ്യുതി വകുപ്പുകള്‍ ജാഗ്രതയിലാണ്. വരും ദിവസങ്ങളിലും മഴ ഇതേ തീവ്രതയില്‍ തുടര്‍ന്നാല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാനും കൃഷിനാശമുണ്ടാകാനുമുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് തദ്ദേശ സ്ഥാപനങ്ങളും റവന്യൂ അധികൃതരും.

സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി: സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽ ‘വാർ റൂം’ തുറന്നു