കാസർകോട് : വീടിന്റെ മതിലിടിഞ്ഞ് വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു. കാസർകോട് അഡൂർ സഞ്ചക്കടവിലെ അബൂബക്കറിന്റെ മക്കളായ മുൻസീർ (10), മുസമ്മിൻ (14) എന്നിവരാണ് മരിച്ചത്. അപകടത്തിൽ അയൽവാസിയായ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. അവധിക്കാലത്ത് കുട്ടികൾ വീടിന്റെ അടുത്ത് ഒരു ചെറിയ കട നടത്തിയിരുന്നു. ഈ കടയ്ക്ക് അടുത്തുള്ള മതിലാണ് വെെകിട്ടോടെ ഇടിഞ്ഞുവീണത്. മഴ ശക്തമായതിന് പിന്നാലെ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സര്‍ക്കാരിന്റെ അവസാനവട്ട നിയമനങ്ങള്‍ക്ക് രാജ്ഭവന് ഇടിത്തീയായി; പിണറായി സര്‍ക്കാരിന്റെ പട്ടികയ്ക്ക് ചെക്ക്; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ മുതല്‍ തദ്ദേശ ഓംബുഡ്സ്മാന് വരെ നീളുന്ന സര്‍ക്കാര്‍ ശുപാര്‍ശകള്‍ അവതാളത്തില്‍





