കണ്ണൂർ : കണ്ണൂരിൽ അസ്വാഭാവികമായ നിലയിൽ നിർത്തിയിട്ട കാർ കണ്ടെത്തി. കാറിനുള്ളിൽ രക്തക്കറ ഉണ്ട്. മാത്രമല്ല കാറിനടുത്തായി സ്‌ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളും ബാഗുകളുമെല്ലാം വലിച്ചുവാരി ഇട്ട നിലയിലുമാണുള്ളത്. കണ്ണൂർ പരിയാരം പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് നിന്നാണ് കാർ കണ്ടെടുത്തത്. രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് ദുരൂഹ സാഹചര്യത്തിൽ നിർത്തിയിട്ടിരിക്കുന്ന വാഹനം കണ്ടത്. ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തലശേരി രജിസ്‌ട്രേഷനിലുള്ള ഗ്രാൻഡ് വിറ്റാര കാറാണ് ഇത്തരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സ്വർണവിൽപ്പനക്കാരനായ അശോക് യശ്വന്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കണ്ടെത്തിയ കാർ. മഹാരാഷ്ട സ്വദേശിയായ ഇയാൾ ഏറെ നാളായി തലശേരിയിലാണ് താമസം . സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവർച്ചാ ശ്രമം നടന്നതാണോ എന്നുള്ളതാണ് പോലീസിന്റെ സംശയം.
വിനോദയാത്രയ്ക്കിടെ ദാരുണ സംഭവം; വാമനപുരം നദിയിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ച യുവതി മുങ്ങിമരിച്ചു


ആന്റണി രാജുവിന്റെ എംഎല്‍എ സ്ഥാനം തെറിക്കും; അടിവസ്ത്രക്കേസില്‍ മൂന്ന് വര്‍ഷം തടവ്; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വിരാമമാകും, അപ്പീലിനായി ഒരുമാസത്തെ ജാമ്യം





