കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതി അറസ്റ്റില്‍. താമരശേരി കൂടത്തായി സ്വദേശി നെരോത്ത് വീട്ടില്‍ ഷാലു (കസിന് ഷാലു-23) ആണ് പിടിയിലായത്. പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ വിശ്വാസം നേടിയെടുത്ത പ്രതി ലഹരി നല്കി നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി.
പെണ്‍കുട്ടിയുടെ വീട്ടിലും സുഹൃത്തിന്റെ വീട്ടിലും വെച്ച് പീഡനം നടന്നതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ പ്രതി തന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയിരുന്നു. പിന്നീട് രഹസ്യമായി പ്രതി വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച് കൂടുതല്‍ പെണ്‍കുട്ടികള്‍ ഇയാളുടെ ചതിക്ക് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. എലത്തൂര്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.ആര്.രഞ്ജിത്ത് സബ് ഇന്‍സ്പെക്ടര്‍ ബിജു പ്രണവം, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രൂപേഷ്, നിജിലേഷ്, സിവില്‍ പൊലീസ് ഓഫിസര്‍ ലജിഷ, ലാമിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കാറ് ബാറാക്കിയ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥര്‍ കുടുങ്ങും; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു; സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി!


പുതുപ്പള്ളി വിട്ടുതരാം, മറിയ വേണ്ട! ഉമ്മന്‍ചാണ്ടിയുടെ മക്കള്‍ക്കിടയില്‍ പോര് മുറുകുന്നു; ഒത്തുതീര്‍പ്പിന് വഴങ്ങാതെ മറിയയും; കോണ്‍ഗ്രസില്‍ ‘പുതുപ്പള്ളിഫാമിലി ഡ്രാമ’ കടുക്കുന്നു





