സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ; അധ്യാപകരുടെ പൊതുസ്ഥലം മാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, അധ്യാപകരുടെ പൊതുസ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. വരാനിരിക്കുന്ന സെൻസസ് ഡ്യൂട്ടിയുടെ പശ്ചാത്തലത്തിലാണ് 2026-27 വർഷത്തെ ജില്ലാതല സ്ഥലംമാറ്റങ്ങൾ മരവിപ്പിച്ചു കൊണ്ടുള്ള അപ്രതീക്ഷിത ഉത്തരവ് ഇറക്കിയിരിക്കുന്നത് . സെൻസസ് ചുമതലകളിൽ ഇല്ലാത്ത പ്രധാന അധ്യാപകരുടെ ട്രാൻസ്ഫറും ഇതോടെ പരുങ്ങലിലായിട്ടുണ്ട് .

എന്നാൽ, സെൻസസ് കണക്കിലെടുത്ത് അധ്യാപക സ്ഥലംമാറ്റം വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ പറഞ്ഞു. ഉത്തരവ് പുറത്തിറങ്ങിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി . സ്ഥലംമാറ്റം റദ്ദാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നതാണ് കെ എസ് ടി എയുടെ ആവശ്യം. അധ്യാപക സ്ഥലം മാറ്റങ്ങൾ സ്കൂൾ തുറക്കുന്നതിന് മുൻപ് തന്നെ നടത്തണമെന്നാണ് സംഘടനയുടെ ആവിശ്യം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.