തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 140-ാം സ്ഥാപക ദിനാഘോഷങ്ങള്‍ക്കിടെ ദേശീയ ഗാനം തെറ്റായി ആലപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ദേശീയ ഗാനം തെറ്റായി പാടി അബദ്ധം പിണഞ്ഞത്.
ദേശീയ ഗാനത്തിലെ ‘ജനഗണമന അധിനായക ജയഹേ’ എന്ന വരിക്ക് പകരം ‘ജനഗണ മംഗള ദായക ജയഹേ’ എന്നാണ് നേതാക്കള്‍ പാടിയത്.
ചടങ്ങില്‍ പങ്കെടുത്ത മഹിളാ കോണ്‍ഗ്രസ് നേതാവ് ഉച്ചത്തില്‍ ദേശീയ ഗാനം പാടിയപ്പോള്‍, വേദിയിലുണ്ടായിരുന്ന മറ്റ് മുതിര്‍ന്ന നേതാക്കള്‍ അത് ഏറ്റുപാടുകയായിരുന്നു. എന്നാല്‍ വരികളില്‍ തെറ്റ് സംഭവിച്ചിട്ടും അത് തിരുത്താനോ ആരും മുതിര്‍ന്നില്ല. നേതാക്കള്‍ തയ്യാറാകാതെ ഗാനം പാടി
മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ ചുമതലയുള്ള നേതാവുമായ ദീപാദാസ് മുന്‍ഷി, പി.സി. വിഷ്ണുനാഥ് തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ദേശീയ ഗാനത്തിന്റെ തെറ്റായ ആലാപനം. മുമ്പ് സമാനമായ രീതിയില്‍ ദേശീയ ഗാനം തെറ്റിച്ച് സോഷ്യല്‍ മീഡിയില്‍ വൈറലായ പാലോട് രവിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കെ.പി.സി.സി നടത്തിയ ‘സമരാഗ്‌നി’ ജാഥയുടെ സമാപന വേദിയിലാണ് പാലോട് രവി ദേശീയ ഗാനം തെറ്റായി പാടിയത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അന്‍വറിനെ വെട്ടിലാക്കി സതീശന്! അന്‍വര്‍ ബേപ്പൂരില്‍ സ്ഥാനാര്‍ത്ഥിയെന്ന പ്രഖ്യാപനം തള്ളി പ്രതിപക്ഷ നേതാവ്
വിമാനത്തിലെ മുഖ്യമന്ത്രിവിരുദ്ധ പ്രതിഷേധം: പ്രതികള്‍ക്കെതിരായ വ്യോമയാന വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍; ഭരണമാറ്റത്തിന് പിന്നാലെ നിര്‍ണ്ണായക നീക്കം; ആ കേസും കള്ളക്കേസാകും




