ട്രെയിൻ എത്തിയിട്ടും റെയിൽവേ ഗേറ്റ് അടച്ചില്ല ; ആലപ്പുഴയിൽ ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം

ആലപ്പുഴ : ആലപ്പുഴ ഹരിപ്പാട്  റെയിൽവേ ഗേറ്റിൽ ട്രെയിൻ എത്തിയിട്ടും ഗേറ്റ് അടക്കാതെ ഗേറ്റ് കീപ്പർ. ഹരിപ്പാട് ആയാപറമ്പ് ആലിൻചുവട് ഉള്ള റെയിൽവേ ക്രോസിങ്ങിൽ ആണ് സംഭവം. ട്രാക്കിലൂടെ ട്രെയിൻ വരുന്നത് കണ്ട് റെയിൽവേ ഗേറ്റിലേക്ക് പ്രവേശിക്കാനിരുന്ന നിരവധി വാഹനങ്ങൾ ദൂരെ നിന്നു തന്നെ നിർത്തിയത് കൊണ്ടും, സമയത്തിന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാലും മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.

ട്രെയിൻ എത്തുന്ന സമയത്തും ഗേറ്റിന്റെ ഇരുവശത്തു നിന്നും കെ.എസ്.ആർ.ടി.സി  ഉൾപ്പെടെ നിരവിധി വാഹനങ്ങൾ പതിവുപോലെ കടന്നുപോകുന്നുണ്ടായിരുന്നു. ട്രാക്കിലേക്ക് ട്രെയിൻ അടുത്തു വരുന്നത് കണ്ട് വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാരും പരിസര വാസികളും ഒച്ചവെച്ച് ബഹളം ഉണ്ടാക്കിയപ്പോഴാണ് ഗേറ്റ് കീപ്പർ സംഭവം അറിയുന്നതും, ഒടുവിൽ ഗേറ്റ് അടയ്ക്കാൻ തയ്യാറായതും.

അപകടസമയത്ത് ഗേറ്റ് കീപ്പർ മൊബൈൽ ഫോണിൽ നോക്കിയിരിക്കുകയായിരുന്നുവെന്നും, അതു കൊണ്ടാണ് ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതിരുന്നതെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണം ഗേറ്റ് കീപ്പർ നിഷേധിച്ചിട്ടുണ്ട്. കൃത്യസമയത്ത് തനിക്ക് റെയിൽവേയിൽ നിന്നും ട്രെയിൻ വരുന്നതുമായി ബന്ധപ്പെട്ട ‘സിഗ്നൽ’ ലഭിച്ചില്ലെന്നാണ് ഇയാളുടെ വിശദീകരണം. സംഭവത്തിൽ റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.