തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയക്കെതിരെ അതിശക്തമായ നടപടികളുമായി കേരള പോലീസ്. മയക്കുമരുന്ന് വേട്ടയ്ക്കായി പോലീസിന്റെ പുതിയ കർമ്മ പദ്ധതി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ‘ഓപ്പറേഷൻ തുഫാൻ -ദി നർക്കോ ഹണ്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജൂൺ ഒന്നുമുതൽ നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. പോലീസ് ആസ്ഥാനത്തു നടന്ന യോഗത്തിൽ എസ് പി മുതൽ മുകളിലോട്ടുള്ള റാങ്ക്കളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. യോഗത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷം വഹിച്ചു.
പോലീസ് ആസ്ഥാനത്ത് വിളിച്ചുചേർത്ത സന്ദർശനം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം അറിയിച്ചത്.
കേരളത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുകയാണ്. ഇനി ഇത് അനുവദിക്കില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ലഹരി മരുന്നുകൾ കേരളത്തിലേക്ക് വരുന്നുണ്ട്. ഇത് തടയാൻ കർശന നടപടി സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളിലെ പോലീസുമായി ചേർന്നായിരിക്കും നടപടികൾ. ഇതിനാവശ്യമായ ചർച്ചകൾ മറ്റു സംസ്ഥാനങ്ങളിലെ പോലീസ് മേധാവികളുമായി കേരള പോലീസ് മേധാവി നടത്തും.
പോലീസ് സ്റ്റേഷനുകൾ ജനസൗഹൃദമാക്കും. ജനമൈത്രി പോലീസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും. സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതി കൂടുതൽ വിപുലീകരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പോലീസിന്റെ പരിശീലന പരിപാടികളിൽ മാറ്റം വരുത്തും. മാറുന്ന സാഹചര്യത്തിനനുസരിച്ചുള്ള പരിശീലനമായിരിക്കും ഇനി നൽകുക.
പോലീസ് സ്റ്റേഷനുകളുടെ ചുമതല സിഐമാരിൽ നിന്നുംമാറ്റി എസ്ഐ മാർക്ക് നൽകുന്നത് സംബന്ധിച്ച് പഠനം നടത്തും. പോലീസ് ആസ്ഥാനത്തെ അഡീഷണൽ ഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘത്തെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ഇതിനുമേൽ തീരുമാനമെടുക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പോലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യും. ഇതിനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കും. പോലീസ് സ്റ്റേഷനുകൾ ജനസേവനകേന്ദ്രങ്ങൾ ആക്കി മാറ്റുമെന്നും ആഭ്യന്തരമന്ത്രി വെളിപ്പെടുത്തി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമലയില്‍ നടന്നത് മെഗാ കൊള്ള; പ്രഭാമണ്ഡലവും ദശാവതാരങ്ങളും വരെ അടിച്ചുമാറ്റി; സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി രാസമിശ്രിതത്തില്‍ മുക്കി കടത്തി; സമാനതകളില്ലാത്ത വമ്പന്‍ സ്രാവുകളുടെ പകല്‍ക്കൊള്ള




