മലപ്പുറം: ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ലെന്നും ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരുമെന്നും മുൻ മന്ത്രിയും സി പി എം സഹയാത്രികനുമായ കെ ടി ജലീൽ. ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും-ഫേസ് ബുക്ക് പോസ്റ്റിൽ ജലീൽ നിലപാട് വ്യക്തമാക്കുന്നു.
ജയ-പരാജയങ്ങളിൽ കട്ടക്ക് നിൽക്കും. അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിൻമുറക്കാരൻ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറുമെന്നും ജലീൽ പറഞ്ഞു. കുറ്റങ്ങളും കുറവുകളും മനുഷ്യസഹജം. പാർട്ടി തെറ്റുകൾ തിരുത്തും. നേതാക്കളും പ്രവർത്തകരും പിശകുകളെ മറികടക്കും. ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് മതനിരപേക്ഷതക്ക് കാവലിരിക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ചെറുത്ത് തോൽപിക്കും.
സാമൂഹ്യ മാദ്ധ്യമങ്ങളിൽ താനുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്നതെല്ലാം അസംബന്ധങ്ങളാണെന്നും ജലീൽ വെളിപ്പെടുത്തി. തവനൂരിലെ കനത്ത പരാജയത്തെ തുടർന്ന് ജലീൽ സിപിഎം ബന്ധം ഉപേക്ഷിക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണമുയർന്നിരുന്നു. കോൺഗ്രസിലെ വി എസ് ജോയിയാണ് കെ ടി ജലീലിനെ പരാജയപ്പെടുത്തിയത്. 14647 വോട്ടുകൾക്കായിരുന്നു പരാജയം
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു; കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 5.14 ലക്ഷം കേസുകൾ





