തിരുവനന്തപുരം: സംസ്കൃത പണ്ഡിതനും അദ്ധ്യാപകനും ഗ്രന്ഥകാരനുമായ പ്രൊഫ. പുത്തൂര്‍ ബാലകൃഷ്ണന് നായരെ ശതാഭിഷിക്ത വേളയില്‍ സില്‍വര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ജോയിന്റ് കൗണ്‍സില്‍ ബില്‍ഡിംഗിലെ എം.എന്‍.വി.ജി. അടിയോടിയില്‍ നടന്ന ചടങ്ങ് മന്ത്രി ജി.ആര്.അനില്‍ ഉദ്ഘാടനം ചെയ്തു.
സില്‍വര്‍ ഫൗണ്ടേഷന് ചെയര്മാന് എന്‍. അനന്തകൃഷ്ണന് അധ്യക്ഷനായ ചടങ്ങില്‍ പ്രസിഡന്റ് എസ്. ഹനീഫാ റാവുത്തര്‍, സെക്രട്ടറി പി. ചന്ദ്രസേനന് എന്നിവര്‍ സംസാരിച്ചു. പ്രൊഫ. പുത്തൂര്‍ ബാലകൃഷ്ണന് നായരുടെ അധ്യാപന-ഗവേഷണ സംഭാവനകളും സംസ്കൃത സാഹിത്യരംഗത്തെ സമഗ്ര സംഭാവനകളും വേദിയില്‍ ചര്‍ച്ചാവിഷയമായി.പ്രൊഫ. പുത്തൂര്‍ ബാലകൃഷ്ണന് നായരുടെ ശിഷ്യന്മാരും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ചേര്‍ന്ന് ഗുരുവിന് സ്നേഹാദരവ് അര്‍പ്പിച്ചു.
പി. വിജയമ്മ, കെ.എല്‍. സുധാകരന്, ശ്രീരാജ്, പ്രൊഫ. എ.ജി. ജോര്‍ജ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. വിജയകൃഷ്ണന്, ഡോ. സുകുമാരന്‍, ഡോ. ആര്.കെ. സുരേഷ് കുമാര്‍, ഡോ. കെ.സി. ചന്ദ്രമോഹനന് പിള്ള, ഡോ. സുലോചന, ജി. സുരേന്ദ്രന് പിള്ള, ഡോ. സി. വസന്തകുമാരന്‍, പ്രൊഫ. പി.കെ. മാധവന് നായര്‍, എന്‍. ഷണ്മുഖം പിള്ള, ആര്.കെ. സതീഷ്, കരമനചന്ദ്രന്, കല്യാണി വല്ലത്ത്, എന്‍.ആര്.സി. നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പാലക്കാട് 40 ഡിഗ്രി കടക്കും; ചൂട് താങ്ങാനാവാതെ മീനുകൾ ചത്തുപൊങ്ങി; വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ്; ജാഗ്രതാ നിർദേശം


തല്ലിയത് എസ്എഫ്ഐക്കാരെങ്കില്‍ മിഥുനും പാവമല്ല! മാളിലെ അടിപിടി മുതല്‍ നെട്ടയത്തെ വാഹനാപടകം വരെ; പോലീസുകാരനെ കുടുക്കാന്‍ ഫയലുകള്‍ പൊടിതട്ടിയെടുക്കുന്നു; മിഥുന് റോയിയെ കാത്തിരിക്കുന്നത് സസ്പെന്ഷന്?




