തിരുവനന്തപുരം : സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 205 രൂപയും പവന് 1640 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. നിലവിൽ പവന് 1,17,400 രൂപയും ഗ്രാമിന് 14,675 രൂപയുമാണ് വിപണി വില. രാജ്യാന്തര വിപണിയിൽ സ്വർണ്ണത്തിന്റെ വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്തെ സ്വർണ്ണവിലയിലും പ്രതിഫലിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഇത്തരത്തിൽ വില കുറയുന്ന സാഹചര്യം തുടരുകയാണെങ്കിൽ, സ്വർണത്തിന് ഇനിയും വില കുറഞ്ഞേക്കും. പണപ്പെരുപ്പ ഭീഷണിയും സ്വർണത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.
അതേ സമയം, സ്വർണ ഇറക്കുമതി ചട്ടങ്ങളിൽ കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അഡ്വാൻസ് ഓഥറൈസേഷൻ സ്കീം പ്രകാരം ഇറക്കുമതി ചെയ്യാവുന്ന സ്വർണത്തിന്റെ അളവ് 100 കിലോയായാണ് നിയന്ത്രിച്ചിട്ടുള്ളത്. നിലവിൽ 18 കാരറ്റ് വരുന്ന ഒരു ഗ്രാം സ്വർണത്തിന്റെ വില 12,120 രൂപയായും കുറഞ്ഞിട്ടുണ്ട്. വെള്ളി വിലയിലും കുറവുണ്ട്. ഗ്രാമിന് 290 രൂപയാണ് ഇപ്പോഴത്തെ വില.
ആര്‍ബിഐ നേരിട്ട് വിപണിയില്‍ ഡോളര്‍ വിറ്റഴിച്ച; അഞ്ച് ദിവസ കനത്ത ഇടിവിന് വിരാമമിട്ട് ഇന്ത്യന്‍ രൂപയുടെ മൂല്യം തിരിച്ചുവരവ് നടത്തി


ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് തിരിച്ചടി! സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് കൂട്ടി; ഓരോ ഓർഡറിനും 19 ശതമാനം അധികം നൽകണം





