പിണറായിയും പോറ്റിയും! ചെവിയില്‍ നുള്ളുന്നത് എഐ; എഐ ചിത്രം പങ്കുവെച്ചതിന് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍; എന്‍. സുബ്രഹ്‌മണ്യനെതിരെ പോലീസ് നടപടി

n subramanian kpcc
കോഴിക്കോട്: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചുള്ള വ്യാജചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് ചേവായൂര്‍ പോലീസ് ഇദ്ദേഹത്തെ പിടികൂടിയത്. മുഖ്യമന്ത്രി പോറ്റിയുടെ ചെവിയില്‍ പിടിക്കുന്ന രീതിയിലുള്ള എഐ (അക) നിര്‍മ്മിത ചിത്രം പങ്കുവെച്ചതിലൂടെ കലാപാഹ്വാനത്തിന് ശ്രമിച്ചുവെന്നാരോപിച്ച് പോലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. സുബ്രഹ്‌മണ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് നീക്കം.
മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ അഗാധമായ ബന്ധമുണ്ടെന്ന അടിക്കുറിപ്പോടെയാണ് സുബ്രഹ്‌മണ്യന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ ഇതില്‍ ഒരു ചിത്രം എഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരത്തെ ആരോപിച്ചിരുന്നു. ചിത്രം വ്യാജമാണെന്ന് തെളിഞ്ഞിട്ടും അത് നീക്കം ചെയ്യാന്‍ സുബ്രഹ്‌മണ്യന്‍ തയ്യാറാകാത്തതാണ് കസ്റ്റഡിയിലേക്ക് നയിച്ചത്. അതേസമയം, സമാനമായ ചിത്രം ബിജെപി നേതാക്കളും മാധ്യമങ്ങളും പങ്കുവെച്ചിട്ടും അവര്‍ക്കെതിരെ കേസെടുക്കാതെ തന്നെ മാത്രം ലക്ഷ്യം വെക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്ന് സുബ്രഹ്‌മണ്യന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാനുള്ള നീക്കമാണിതെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിനെ ചൊല്ലി ഭരണ-പ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പോര് മുറുകുന്നതിനിടെയാണ് ഈ അറസ്റ്റ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.