മുഖ്യമന്ത്രിയും പോറ്റിയുമായുളള എഐ നിര്‍മിത ചിത്രം പ്രചരിപ്പിച്ചെന്ന കേസില്‍ അതിവേഗ നടപടി; കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും പോറ്റിയും ഉള്‍പ്പെടുന്ന തരത്തില്‍ എഐ ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ചേവായൂര്‍ പൊലീസ് അതിരാവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി നടപടി സ്വീകരിച്ചത്.

സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താനുളള ഉദ്ദേശത്തോടെ ചിത്രം എഐ ഉപയോഗിച്ച് നിര്‍മ്മിച്ചെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ചിത്രം തയ്യാറാക്കിയതും പ്രചരിപ്പിച്ചതും ആരുടെ സഹായത്തോടെയാണെന്ന് കണ്ടെത്തുന്നതിനായി ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്. സമാനമായ രീതിയില്‍ ചിത്രം പങ്കുവെച്ച മറ്റ് അക്കൗണ്ടുകളും പൊലീസ് നിരീക്ഷണത്തിലാണ്.

അതേസമയം, ചിത്രം വ്യാജമല്ലെന്നും, യഥാര്‍ത്ഥ വീഡിയോ ദൃശ്യങ്ങളില്‍ നിന്നുള്ള ഭാഗങ്ങളാണെന്നുമാണ് അറസ്റ്റിലായ സുബ്രഹ്‌മണ്യന്റെ വാദം. നിയമപരമായി പോലീസ് നടപടിയെ നേരിടുമെന്നും സുബ്രഹ്‌മണ്യം പ്രതികരിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.