തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതി പ്രകാരം കാരോട് ഗ്രാമ പഞ്ചായത്തിൽ അനുവദിച്ച തുക മാറിനൽകുന്നതിന് 2,500 രൂപ കൈക്കൂലി വാങ്ങിയ കാരോട് ഗ്രാമ പഞ്ചായത്ത് വില്ലേജ് എക്സറ്റൻഷൻ ഓഫീസർ ടി എസ് സന്ദീപ് നെ വിജിലൻസ് കൈയ്യോടെ പിടികൂടി. കൊല്ലം അയത്തിൽ സ്വദേശിയാണ് ഇദ്ദേഹം.
പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് -2 ലെ പോലീസ്സൂ പ്രണ്ടിന്റെ നേതൃത്വത്തിൽ വിജിലൻസ് സംഘം കെണിയൊരുക്കി സന്ദീപ്നെ കയ്യോടെ പിടികൂടുകയായിരുന്നു. ഇന്ന് വൈകിട്ട് 4 മണിയ്ക്ക് കാരോട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ ഓഫീസ് പരിസരത്ത് വച്ച് പരാതിക്കാരനിൽ നിന്നും രണ്ടായിരത്തി അഞ്ഞൂറ് രൂപ കൈക്കൂലി വാങ്ങവേയായിരുന്നു അറസ്റ്റ്. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഇന്ന് ഹാജരാക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അമ്മയുടെ സ്വർണവുമായി കാമുകനൊപ്പം മുങ്ങി; യുവതിയും സുഹൃത്തും കന്യാകുമാരിയിൽ പിടിയിൽ




