തൃശൂര്‍: കോര്‍പ്പറേഷനിലെ മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച കൗണ്‍സിലര്‍ ലാലി ജെയിംസ്‌നെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മേയര്‍ പദവി പണം വാങ്ങി കൈമാറിയെന്ന ലാലി ജെയിംസിന്റെ പരസ്യ പ്രസ്താവന പാര്‍ട്ടിയുടെ ഗുരുതര അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയാണ് നടപടി.
മേയര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച നടപടിയില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്ന ആരോപണം ഉയര്‍ത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലാവുകയായിരുന്നു. പാര്‍ട്ടി വിരുദ്ധ പരാമര്‍ശങ്ങളിലൂടെ സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. നേരത്തെ പാര്‍ട്ടി വിപ്പ് അനുസരിച്ച് ലാലി മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു.
അതേസമയം, നടപടി പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ലാലി ജെയിംസ് പ്രതികരിച്ചു. ”സത്യം പറഞ്ഞതിനാണ് ശിക്ഷ. ആവശ്യമെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് പറയാന്‍ തയ്യാറാണ്,” എന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പാര്‍ട്ടി നേതൃത്വത്തിന് ഇതില്‍ മറുപടി പറയേണ്ടി വരുമെന്നും ലാലി വ്യക്തമാക്കി. സസ്‌പെന്‍ഷന് മുമ്പ് പാര്‍ട്ടി തന്റെ ഭാഗം കേട്ടില്ലെന്നും ആരോപണങ്ങളില്‍ നിന്ന് താന്‍ പിന്നോട്ടില്ലെന്നും ലാലി പറഞ്ഞു.
ജോസഫ് എല്‍ഡിഎഫിലേക്ക്? ലയനത്തിന് പച്ചക്കൊടി കാട്ടി ജോസ് കെ. മാണി; ക്രൈസ്തവ സഭകളുടെ സമ്മര്‍ദ്ദം ശക്തം; യുഡിഎഫിലെ സീറ്റ് തര്‍ക്കം മുന്നണി മാറ്റമാകുമോ?
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സംഘടനാ സംവിധാനത്തിന്റെ ബലഹീനത പരിഹരിച്ച് എങ്ങനെയും 71 തികയ്ക്കാന്‍ യുഡിഎഫ്;സിപിഎം അങ്കലാപ്പില്‍; നിയമസഭാ ബലാബലം; ആര് നേടും? ആരു മുങ്ങും?





