ശാസ്ത്ര സാങ്കേതിക കൗൺസിൽ ചുമതല ഒഴിഞ്ഞ് ഡോ. സജി ഗോപിനാഥ്; നടപടി ഗവർണറുടെ ഇടപെടലിന് പിന്നാലെ

തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റിന്റെ ചുമതല ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്‌ ഒഴിഞ്ഞു. സർവകലാശാല ചാൻസിലറായ ഗവർണറുടെ അനുമതിയില്ലാതെ ഈ ചുമതല ഏറ്റെടുത്ത സജി ഗോപിനാഥി നെതിരെ  അച്ചടക്കനടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി  ഗവർണർക്ക് പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ സജി ഗോപിനാഥിനോട് ഗവർണർ വിശദീകരണം ചോദിക്കുകയും അദ്ദേഹം ലോക്ഭവനിൽ നേരിട്ട് ഹാജരായി  വിശദീകരണം നൽകുകയും ചെയ്തിരുന്നു. തുടർന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനം  ഒഴിഞ്ഞുകൊണ്ട് മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നൽകുകയാ യിരുന്നു.
വിശദീകരണം തൃപ്തികരമല്ലെന്ന് ഗവർണർ സൂചന നൽകിയതോടെയാണ് സജി ഗോപിനാഥ് സ്ഥാനം ഒഴിഞ്ഞതെന്നാണ് കരുതുന്നത്. നിലവിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്  വിരമിച്ച ഒഴിവിലാണ് ഡോ.സജി ഗോപിനാഥ്‌ ഈ സ്ഥാനം ഏറ്റെടുത്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെ തിരക്കിട്ട് കൗൺസിൽ വൈസ് പ്രസിഡന്റ് തസ്തികയിൽ നിയമനം നടത്താനുള്ള സർക്കാറിന്റെ നീക്കം പരാതിയെത്തുടർന്ന്  നിർത്തിവച്ചിരുന്നു. പിന്നീടാണ് സജി ഗോപിനാഥ്‌ ഈ സ്ഥാനത്തേക്കെ ത്തുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.