തിരുവനന്തപുരം : പൊതുമേഖല സ്ഥാപനമായ യൂക്കോ ബാങ്കിനെ കബളിപ്പിച്ചു ആറ് കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ തിരുനെല്‍വേലി എസ് കെ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്നെതിരെ സിബിഐ കേസെടുത്തു. കൊല്ലം ശാസ്താംകോട്ട സ്വദേശിനി പി റമീല ബീവി യാണ് സ്ഥാപനത്തിന്റെ ഉടമ. സിബിഐയുടെ തിരുവനന്തപുരത്തുള്ള സ്പെഷ്യല്‍ ക്രൈം ബ്രാഞ്ചിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.സ്പെഷ്യല്‍ ക്രൈം ബ്രാഞ്ച് മേധാവിയും പോലീസ് സൂപ്രണ്ടുമായ ദിവ്യ സാറ തോമസ് ഐ പി എസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ കേസിന്റെ അനേഷണചുമതല അഡിഷണല്‍ പോലീസ് സൂപ്രണ്ട് എം രാജയ്ക്കാണ്.
യൂക്കോ ബാങ്ക് എറണാകുളം സോണല്‍ ഓഫീസിലെ ഡെപ്യുട്ടി ജനറല്‍ മാനേജര്‍ ആര് എസ് അജിത്താണ് പരാതിക്കാരന്.
സ്വര്‍ണ്ണാഭരണ നിര്‍മ്മാണ-വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്ന തമിഴ് നാട്ടിലെ തിരുനെല്‍വേലി ആസ്ഥാനമായുള്ള എസ് കെ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് 6.6 കോടി രൂപ ബാങ്കിനെ കബളിപ്പിച്ചു തട്ടിയെടുത്തു എന്നാണ് പരാതിയില്‍ പറയുന്നത്. സ്വര്‍ണ്ണത്തിന്റെ സ്റ്റോക്ക് കാണിച്ചു വായ്പ എടുത്തെന്നും പിന്നീട് വ്യവസ്ഥകള്‍ ലംഘിച്ചു സ്റ്റോക്ക് സ്വര്‍ണ്ണം കൈമാറ്റം ചെയ്യുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.
റമീല ബീവിയ്ക്ക് പുറമെ ഭര്‍ത്താവ് അബ്ദുല്‍ സലാം, ബന്ധുക്കളായ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ ഷാജില്‍ ഖാന്, ഷക്കീല ബീഗം എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. യുക്കോ ബാങ്കിന്റെ കൊല്ലം പാരിപ്പള്ളിയിലുള്ള പാമ്പുരം ശാഖയില്‍ നിന്നാണ് പ്രതികള്‍ വായ്പ എടുത്തത്. ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി നല്‍കികൊണ്ട് കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
തുടര്‍ന്നാണ് സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. റമീല ബീവിയെ സ്ഥാപന ഉടമ എന്ന നിലയിലും മറ്റുള്ളവരെ വായ്പയുടെ ജാമ്യക്കാര്‍ എന്ന നിലയിലുമാണ് പ്രതികളാക്കിയിട്ടുള്ളത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കൈക്കൂലി കേസ്: മണ്ണാർക്കാട് മുൻ അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് നാല് വർഷം തടവും പിഴയും





