തിരുവനന്തപുരം: ഭരണമാറ്റം ഉറപ്പായതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തർ കളംവിട്ടു തുടങ്ങി.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ നിർണായക പദവികൾ വഹിച്ചിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ.കെ എം എബ്രഹാം സ്ഥാനങ്ങൾ രാജിവച്ചു. രാജിക്കത്ത് അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി.
കിഫ്ബി അഡീഷണൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മിനി ആന്റണിക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്. രാജിക്കത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പൊതു ഭരണ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
1982ലെ ഐഎഎസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് കെ എം എബ്രഹാം. കേരളത്തിൽ ചീഫ് സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം പിന്നീട് പിണറായി വിജയന്റെ അതീവ വിശ്വസ്തനായി മാറുകയായിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പുതുയുഗ യാത്രയുടെ വേദിയില്‍ വി.ഡി. സതീശനെ സാക്ഷിയാക്കി ഷാഫി പറമ്പിലിന്റെ നീരസ പ്രകടനം ; വേദിയില്‍ പരസ്യമായി തര്‍ക്കം
ജംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ നിന്നുള്ള പരിശോധനാ ഫലം ഏപ്രില്‍ അവസാനത്തോടെ ലഭിക്കും; സ്വര്‍ണ്ണത്തിന്റെ അളവില്‍ വന്ന കുറവും ലോഹക്കൂട്ടുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ഈ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകും; അതിന് ശേഷം വമ്പന്‍ സ്രാവുകളെ നോട്ടമിടും; ശബരിമലയില്‍ ഇനി എന്ത്?





