ഡോ. കെ. വാസുകി ഗവർണറുടെ സെക്രട്ടറി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ നിയമനം

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ നിർണായക സ്ഥലംമാറ്റ ഉത്തരവുമായി പൊതു ഭരണ വകുപ്പ്. കേരള ഗവർണറുടെ സെക്രട്ടറിയായി ഐഎഎസ് ഉദ്യോഗസ്ഥയായ ഡോ. കെ വാസുകിയെ നിയമിച്ചുകൊണ്ട് പൊതു ഭരണ വകുപ്പ് ഉത്തരവിറക്കി.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി ചുമതല വഹിച്ചു വരികയായിരുന്നു 2008 ബാച്ച് ഐ എ എസ് കേരള കേഡർ ഉദ്യോഗസ്ഥയായ കെ വാസുകി. ഗവർണറുടെ സെക്രട്ടറിയായി വാസുകി നിയമിതയായ സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ ചുമതല അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷിന് കൈമാറിയിട്ടുണ്ട്.
പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ അടക്കമുള്ള ഒട്ടേറെ കാര്യങ്ങൾ നിർവഹിക്കാനുള്ളതിനാലാണ്  ഗവർണറുടെ സെക്രട്ടറിയായി വാസുകിയ്ക്ക് അടിയന്തര നിയമനം നൽകിയിരിക്കുന്നതെന്നാണ് സൂചന. പൊതു തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഔദ്യോഗികമായി പിൻവലിക്കപ്പെട്ടിട്ടില്ല.എന്നാൽ ഗവർണറുടെ ആവശ്യപ്രകാരം പൊതുഭരണ വകുപ്പ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങി ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.