തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേരിട്ട അപ്രതീക്ഷിത തകർച്ചയിൽ ആദ്യ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനത്തുടനീളം കനത്ത തിരിച്ചടിയാണ് ഉണ്ടായതെന്നും ഇതിന്റെ കാരണങ്ങൾ പാർട്ടി ആഴത്തിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി സെന്ററിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയുടെ ഉരുക്കുകോട്ടയായ കണ്ണൂരിൽ പോലും ഇത്തവണ അടിപതറി. പരമ്പരാഗത വോട്ടുകളിൽ വലിയ ചോർച്ചയുണ്ടായ സാഹചര്യം ഗൗരവത്തോടെ കാണുന്നു. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ട് ഏകീകരണമാണോ പരാജയത്തിന് പിന്നിലെന്ന് ഇപ്പോൾ പറയാനാകില്ല. ഓരോ മണ്ഡലത്തിലും പ്രദേശത്തും എന്ത് സംഭവിച്ചു എന്ന് മൈക്രോ ലെവലിൽ പരിശോധിക്കും.
മുൻപ് പരാജയപ്പെട്ടപ്പോഴും തിരുത്തലുകളെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും അവ കാര്യക്ഷമമായില്ലെന്ന വിമർശനങ്ങൾ പാർട്ടി പരിഗണിക്കും. സംഘടനാപരമായും സർക്കാർ തലത്തിലും ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരും.കേരള ചരിത്രത്തിൽ മുൻപും തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അപ്പോഴെല്ലാം ശക്തമായി തിരിച്ചുവന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനപിന്തുണ വീണ്ടെടുക്കാൻ പാർട്ടിയെ ശരിയായ ദിശാബോധത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും എം.വി. ഗോവിന്ദൻ ഉറപ്പുനൽകി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വണ്ടാനം മെഡിക്കൽ കോളേജ് വിവാദം: ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോ. ലളിതാംബിക; ഷാ ജോസഫിന്റെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും ‘മസ്കിറ്റോ’ എന്ന ചെറിയ ഉപകരണമാണെന്നും ഡോക്ടർ





