വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച അഭിമാനകരമായ ‘ഗോൾഡ് കാർഡ് വിസ’ പദ്ധതിയുടെ ആദ്യ കാർഡ് വിതരണം ചെയ്തു. കൊമേഴ്സ് സെക്രട്ടറി ഹൗവാർഡ് ലുട്ട്നിക്കാണ് ട്രംപ് ആദ്യ കാർഡ് കൈമാറിയത്. പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം ആയിരക്കണക്കിന് അപേക്ഷകരാണ് ഈ കാർഡിനായി കാത്തിരിക്കുന്നത്.
ഡിസംബറിൽ അവതരിപ്പിച്ച ഗോൾഡ് കാർഡ് വിസ പദ്ധതി, യുഎസിലേക്ക് നിക്ഷേപകരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. ഒരു മില്യൺ ഡോളർ യുഎസിൽ നിക്ഷേപിക്കുന്നവർക്കാണ് ഗോൾഡ് കാർഡ് ലഭിക്കുക. ഇതിനായി 1500 ഡോളർ ഫീസും നൽകണം. ഗ്രീൻ കാർഡിന് സമാനമായ ആനുകൂല്യങ്ങളാണ് ഈ കാർഡ് വാഗ്ദാനം ചെയ്യുന്നത്. ഇത് കൈവശമുള്ളവർക്ക് യുഎസിൽ താമസിക്കാനും ജോലി ചെയ്യാനും സാധിക്കും.
ഗോൾഡ് കാർഡ് പദ്ധതി ഏറെ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, എച്ച്-1ബി (H1B) വിസകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ നീക്കം പ്രവാസികൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിന് ഐടി പ്രൊഫഷണലുകളെയും മറ്റ് ജോലിക്കാരെയും ഈ നിയന്ത്രണങ്ങൾ സാരമായി ബാധിക്കുമോ എന്ന ഭയത്തിലാണ് പ്രവാസികൾ.
നിക്ഷേപമുള്ളവർക്ക് എളുപ്പത്തിൽ പൗരത്വം/താമസാനുമതി നൽകുന്ന പുതിയ സംവിധാനം നിലവിൽ വരുമ്പോൾ, സാധാരണക്കാരായ ജോലി അന്വേഷകർക്ക് അത് എത്രത്തോളം തിരിച്ചടിയാകുമെന്ന ചർച്ചകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ സജീവമായിക്കഴിഞ്ഞു. പദ്ധതിയുടെ തുടർനടപടികൾ വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും.


ഗള്‍ഫ് യുദ്ധക്കളമാകുന്നു; കുവൈറ്റിലും ഖത്തറിലും ബഹ്റിനിലും ഇറാന്റെ മിസൈല്‍ വര്‍ഷം; യുഎസ് താവളങ്ങള്‍ തകര്‍ത്തു; മിസൈലുകളില്‍ ഭൂരിഭാഗവും പ്രതിരോധിച്ചു; ഇസ്ലാമിക രാജ്യങ്ങളും ഇറാന് എതിരാകുന്നു
ട്രംപിനെ ‘വില്ലന്‍’ എന്നും ‘ഗതികെട്ടവന്’ എന്നുമാണ് ഏപ്രിലിലെ ഒരു പോസ്റ്റില്‍ ഇയാള്‍ വിശേഷിപ്പിച്ചിരിക്കുന്നത്; വാഷിംഗ്ടണ്‍ വെടിവെപ്പ്: പ്രതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ട്രംപിനെതിരെ കടുത്ത വിമര്‍ശനം





