ഹോർമുസ് കടലിടുക്ക് കടന്ന് ‘ഗ്രീൻ ആശ’; മുംബൈയിൽ 15,400 ടൺ എൽപിജി എത്തിച്ചു

മുംബൈ: മുംബൈ ജവഹർലാൽ നെഹ്‌റു പോർട്ട് അതോറിറ്റിയിലെ (ജെ.എൻ.പി.എ) ലിക്വിഡ് ടെർമിനലിൽ ഇന്ന് ഇന്ത്യയുടെ അഭിമാനമുയർത്തിക്കൊണ്ട് ‘ഗ്രീൻ ആശ’ എന്ന എൽ.പി.ജി കപ്പൽ നങ്കൂരമിട്ടു.

നിലവിലെ ആഗോള സാഹചര്യങ്ങളിൽ ഏറെ നിർണ്ണായകമായ ഒരു ചരക്കുനീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. പേർഷ്യൻ കടലിടുക്കിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടാണ് ഈ ഇന്ത്യൻ പതാകവാഹിനി കപ്പൽ മുംബൈ തീരത്ത് എത്തിയത്.

പാചകവാതക ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 15,400 ടൺ എൽ.പി.ജി ആണ് ഗ്രീൻ ആശ ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുന്നത്. സുരക്ഷാ വെല്ലുവിളികൾ നിലനിൽക്കുന്ന സമുദ്രപാതയിലൂടെയുള്ള ഈ ചരക്കുനീക്കം പൂർത്തിയാക്കി കപ്പൽ സുരക്ഷിതമായി തുറമുഖത്തെത്തിയത് ഊർജ്ജ മേഖലയ്ക്ക് വലിയ ആശ്വാസമാണ് പകരുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.