10,000 രൂപ കൈക്കൂലി വാങ്ങി; തിരുവനന്തപുരം മുൻ സർവേയറെ നാല് വർഷം തടവിന് ശിക്ഷിച്ച് വിജിലൻസ് കോടതി

തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഫസ്റ്റ് ഗ്രേഡ് സര്‍വ്വേയർക്ക്  നാല് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് വിധി. വസ്തു അളന്നു തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനായി  10,000 രൂപ കൈക്കൂലി വാങ്ങിയ  തിരുവനന്തപുരം താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ ഓഫീസിലെ മുന്‍  സര്‍വ്വേയറും നിലവില്‍ കാസര്‍ഗോഡ് സര്‍വ്വേ സൂപ്രണ്ട് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സര്‍വ്വേയറുമായ ഗിരീശന്‍ സി യെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജ് മനോജ് .എ  ശിക്ഷിച്ചത്. തിരുവനന്തപുരം കുര്യാത്തി സ്വദേശിയാണ് ഗിരീശൻ.
2022ലാണ് കേസിനാസ്പദമായസംഭവം. തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള  രണ്ട് ഏക്കര്‍ വസ്തുവില്‍ നിന്നും  ഒരേക്കര്‍ വസ്തു മരണപ്പെട്ടു പോയ  സഹോദരിയുടെ മകന്‍ തന്റെ പേരിലേക്ക് പോക്കുവരവ് ചെയ്തത് സംബന്ധിച്ച് പരാതിക്കാരന്‍ തിരുവനന്തപുരം താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ ഓഫീസില്‍ ഒരു പരാതി സമര്‍പ്പിച്ചിരുന്നു. വസ്തു അളന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന  താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സര്‍വ്വേയർ ഗിരീശന്‍ യഥാസമയം റിപ്പോര്‍ട്ട്  നല്‍കാത്തതിനെതുടര്‍ന്ന്  പരാതിക്കാരന്‍ ഗിരീശനെ  നേരില്‍ കണ്ട സമയം റിപ്പോര്‍ട്ട് അയക്കുന്നതിനായി 10,000രൂപ കൈക്കൂലി ആവശ്യപ്പെടു കയായിരുന്നു.
ഗിരീശന്‍ പരാതിക്കാരനില്‍ നിന്നും തുക കൈപ്പറ്റുമ്പോൾ വിജിലന്‍സ് കൈയ്യോടെ പിടികൂടുകയായിരുന്നു. പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്-I ലെ മുന്‍ പോലീസ് സൂപ്രണ്ട്  കെ.ഇ. ബൈജു, മുന്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരായ എം പ്രസാദ് കെ എസ് പ്രശാന്ത് , എൻ ജീജി  എന്നിവര്‍ അന്വേഷണം നടത്തിയ കേസില്‍  മുന്‍ പോലീസ് സൂപ്രണ്ട്  റെജി ജേക്കബ് ഐ.പി.എസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍  വീണാസതീശന്‍ ഹാജരായി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.